സ്വകാര്യ ബസിൽ അതിക്രമിച്ച് കയറി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു; ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധം

Published : May 20, 2025, 06:48 PM IST
സ്വകാര്യ ബസിൽ അതിക്രമിച്ച് കയറി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു; ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധം

Synopsis

ബസിൽ നിറയെ യാത്രക്കാരുള്ള സമയത്താണ് യുവാവ് മുന്നിലെ ഡോർ വഴി ബസിന് അകത്തേക്ക് കയറി വന്നത്.

പത്തനംതിട്ട: സ്വകാര്യ ബസ്സിൽ അതിക്രമിച്ചു കയറി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു. പത്തനംതിട്ട കണ്ണങ്കരയിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. അൽ അമീൻ ബസിലെ ഡ്രൈവർ രാജേഷിനെയാണ് ആക്രമിച്ചത്. ഹെൽമറ്റ് കൊണ്ട് ആക്രമിച്ചതിന് പുറമെ കത്തി കൊണ്ട് കുത്താനും ഇയാൾ ശ്രമിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ബസിനുള്ളിലെ ക്യാമറകളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്.

ബസിൽ നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു യുവാവ് ബസിനകത്തേക്ക് മുൻവാതിൽ വഴി കടന്നു വന്നത്. പിടിവലിയിൽ പ്രതി കൊടുമൺ സ്വദേശി  മിഥുനും പരിക്കേറ്റു. മിഥുന്റെ സുഹൃത്തിനെ ഡ്രൈവർ ജോലിയിൽനിന്ന് ഒഴിവാക്കിയതിലുള്ള വിരോധത്തിൽ ആയിരുന്നു ആക്രമണം എന്ന് പൊലീസ് പറഞ്ഞു. നേരത്തെയുണ്ടായ ഒരു ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ