മ്യൂസിയം എസ് ഐക്ക് സസ്പെൻഷൻ, നടപടി കസ്റ്റഡിയിലെടുത്ത വനിത തടവുകാരിയെ 2 ദിവസം ഹോട്ടലിൽ തങ്ങാൻ അനുവദിച്ചതിൽ

Published : May 20, 2025, 05:03 PM ISTUpdated : May 20, 2025, 11:01 PM IST
മ്യൂസിയം എസ് ഐക്ക് സസ്പെൻഷൻ, നടപടി കസ്റ്റഡിയിലെടുത്ത വനിത തടവുകാരിയെ 2 ദിവസം ഹോട്ടലിൽ തങ്ങാൻ അനുവദിച്ചതിൽ

Synopsis

പ്രതിയെ കൊണ്ടുപോയപ്പോൾ വനിത തടവുകാരിക്ക് ഹോട്ടലിൽ രണ്ട് ദിവസം തങ്ങാൻ അവസരം നൽകിയിരുന്നു

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയിൽ ചട്ടം ലംഘിച്ചതിൽ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ ഷെഫിനെയാണ് സസ്പെന്റ് ചെയ്തത്. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ് നടത്തിയതിന് ഒരു സ്ത്രീയെ ഹരിദ്വാരിൽ നിന്നും മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങിരുന്നു. തെളിവെടുപ്പിന്  കൊണ്ടുപോയ വേളയിൽ ഈ വനിത തടവുകാരിക്ക് സ്വകാര്യ ഹോട്ടലിൽ രണ്ട് ദിവസം തങ്ങാൻ അവസരം നൽകിയിരുന്നു. ചട്ടം ലംഘിച്ചാണ് ഹോട്ടലിൽ താമസമൊരുക്കിയതെന്ന സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിമാന ടിക്കറ്റിലാണ് എസ് ഐ ഷെഫിൻ ഹരിദ്വാറിൽ നിന്നും തിരികെ യാത്ര ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. തിരികെയെത്തിയ ശേഷം എസ്ഐ അനുമതിയില്ലാതെ കുട്ടിക്കാനത്ത് സിനിമാ ഷൂട്ടിംഗിന് പോവുകയും ചെയ്തിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു