
തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയിട്ടുള്ളത്. വെള്ളി ആഭരണങ്ങൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു.ലോക്കർ തുറക്കാൻ കഴിഞ്ഞിട്ടില്ല. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രാത്രിയും പകലും ഒരുപോലെ ആളുകൾ ഉള്ള മൂന്നുപീടിക സെൻ്ററിലാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഈ ജ്വല്ലറിയിൽ ഇത് മൂന്നാം തവണയാണ് ചുമർ തുരന്ന് മോഷണം നടക്കുന്നത്. 2007ൽ നടന്ന മോഷണത്തിൽ സ്വർണ്ണമടക്കം ആഭരണങ്ങൾ കവർന്നിരുന്നു. കഴിഞ്ഞ വർഷം സമാനമായ മോഷണത്തിൽ വെള്ളിയാഭരണങ്ങൾ മാത്രമാണ് നഷ്ടമായത്.
നാളിതുവരെ മുൻപത്തെ മോഷണ കേസിലെ പ്രതികളെ പിടികൂടാനാകാതിരിക്കുമ്പോഴാണ് മൂന്നാമതും മോഷണം നടന്നിരിക്കുന്നത്. പൊലീസ് ജ്വല്ലറിയിലെയും സമീപ പ്രദേശങ്ങളിലെയും ക്യാമറകൾ പരിശോധന നടത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam