'ഈ മാലകൾ മാറ്റിവെക്കൂ, ഭർത്താവിനെയും കൂട്ടി വരാം'; സ്റ്റോക്കെടുത്തപ്പോൾ ജ്വല്ലറി ഉടമക്ക് നഷ്ടം ഒമ്പത് പവൻ

By Web TeamFirst Published Jul 20, 2022, 2:08 PM IST
Highlights

ശനിയാഴ്ച പകൽ പത്തരയോടെ മലേഷ്യയിൽ ജോലി ചെയ്യുകയാണെന്ന് സ്വയം പരിചയപ്പെടുത്തി കടയിലെത്തിയ കോയമ്പത്തൂർ സ്വദേശിനിയായ രേഷ്മ എൺപതിനായിരം രൂപയുടെ സ്വർണ്ണാഭരണങ്ങൾ എടുത്തതിനു ശേഷം പണം നൽകി ബിൽ കൈപ്പറ്റി.

മൂന്നാർ: ജ്വല്ലറി ഉടമയെ കബളിപ്പിച്ച് യുവതി നാലര പവൻ തൂക്കം വരുന്ന രണ്ട് മാലകൾ മോഷ്ടിച്ചതായി സംശയം. സംഭവത്തിൽ പരാതി ലഭിച്ച പൊലീസ് അന്വേഷണം തുടങ്ങി. മൂന്നാർ ജനറൽ ആശുപത്രി റോഡിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ശനിയാഴ്ച പകൽ പത്തരയോടെ മലേഷ്യയിൽ ജോലി ചെയ്യുകയാണെന്ന് സ്വയം പരിചയപ്പെടുത്തി കടയിലെത്തിയ കോയമ്പത്തൂർ സ്വദേശിനിയായ രേഷ്മ എൺപതിനായിരം രൂപയുടെ സ്വർണ്ണാഭരണങ്ങൾ എടുത്തതിനു ശേഷം പണം നൽകി ബിൽ കൈപ്പറ്റി. തുടർന്ന് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ എടുത്ത് മാറ്റി വയ്ക്കാൻ ഉടമയോട് ആവശ്യപ്പെട്ടു.

എംഡിഎംഎയുമായി കലൂരില്‍ യുവാവ്, മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന പൊലീസെത്തി, പിടിയില്‍

വൈകീട്ട് അഞ്ചോടെ ഭർത്താവിനെയും കൂട്ടി വരാമെന്ന് പറഞ്ഞ് കടയിൽ നിന്നിറങ്ങി. എന്നാൽ ഇവർ കടയിലെത്തിയില്ല.  രാത്രി ഏഴരയോടെ ആഭരണങ്ങളുടെ സ്റ്റോക്ക് എടുത്തപ്പോഴാണ് 36 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ കാണാനില്ലെന്ന് മനസ്സിലായത്. കടയിൽ വന്നു പോയ കോയമ്പത്തൂർ സ്വദേശിനി ആഭരണങ്ങൾ എടുത്തതാകാമെന്ന സംശയത്തെ തുടർന്ന് സിസിടിവി ദൃശ്യം ഉൾപ്പെടെ ജൂവലറി ഉടമ മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകി. 
 

എംഡിഎംഎയുമായി കലൂരില്‍ യുവാവ്, മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന പൊലീസെത്തി, പിടിയില്‍

കൊച്ചി: കൊച്ചി നഗരത്തില്‍ പുലര്‍ച്ചെ പൊലീസിന്‍റെ മയക്കുമരുന്ന് വേട്ട. വില്‍പ്പനയ്ക്ക് വേണ്ടി എംഡിഎംഎയുമായി കലൂരിലെത്തിയ  യുവാവിനെ പൊലീസ്  പിന്തുടര്‍ന്ന് പിടികൂടി. ഇടപ്പള്ളി കുന്നംപുറം സ്വദേശി ഹാറൂൺ സുൽത്താനെയാണ്  തീവ്രവാദ വിരുദ്ധ സ്ക്വാഡും പാലാരിവട്ടം പൊലീസും  ചേർന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 100 ഗ്രാമിനടുത്ത് മാരക മയക്കുമരുന്നായ  എം‍ഡിഎംഎയും പിടിച്ചെടുത്തു. സ്‌കൂട്ടറിൽ ഒളിപ്പിച്ചാണ് ഹാറുണ്‍ സുല്‍ത്താൻ എംഡിഎംഎ കൊണ്ടുവന്നിരുന്നത്. കൂടുതൽ അളവിൽ എംഡിഎംഎ ഒന്നിച്ച് വാങ്ങി ശേഖരിച്ച് കൊച്ചിയിലെ  ആവശ്യക്കാർക്ക് ചില്ലറയായി വിൽക്കുന്ന ഹാറുൺ സുല്‍ത്താൻ കൊച്ചി നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരിൽ ഒരാളാണെന്ന്  പൊലീസ് പറഞ്ഞു.

മയക്ക് മരുന്ന് സൂക്ഷിച്ച് കൊണ്ടുവന്ന സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാ‍ഡ് അംഗങ്ങള്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഹാറൂണിനെ തേടി  കലൂര്‍ സ്റ്റേഡിയം പരിസരത്തെത്തിയത്. ആ സമയം ചുവന്ന സ്കൂട്ടറില്‍  ഇടപാടുകാരെ  തേടി  ഹാറൂണ്‍ സുല്‍ത്താൻ കലൂര്‍ സ്റ്റേഡിയം പരിസരത്ത് കറങ്ങുന്നുണ്ടായിരുന്നു. പൊലീസ് മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന ഹാറൂണിനെ സമീപിച്ചതോടെ സംശയം തോന്നിയതോടെ ഹാറൂൺ ഓടി രക്ഷപെടാൻ ശ്രമിച്ചു. പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മയക്ക് മരുന്ന് വില്‍ക്കാറുണ്ടെങ്കിലും  ഉപയോഗിക്കാറില്ലെന്നാണ് ഹാറൂണ്‍ സുല്‍ത്താൻ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മയക്കുമരുന്ന് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

click me!