കോട്ടയത്ത് ഓടയിൽ മൃതദേഹം, കലുങ്കിൽ ഇരിക്കുമ്പോൾ പിന്നിലേക്ക് വീണ് മരിച്ചതെന്ന് സംശയം

Published : Jul 20, 2022, 12:27 PM ISTUpdated : Jul 20, 2022, 12:33 PM IST
കോട്ടയത്ത് ഓടയിൽ മൃതദേഹം, കലുങ്കിൽ ഇരിക്കുമ്പോൾ പിന്നിലേക്ക് വീണ് മരിച്ചതെന്ന് സംശയം

Synopsis

കലുങ്കിൽ ഇരിക്കുന്നതിനിടെ ഗണേഷ് പിന്നിലേയ്ക്കു മറിഞ്ഞു വീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്

കോട്ടയം: കോട്ടയത്ത് സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തി. പ്രദേശ വാസിയായ ഗണേഷ് എന്നയാളുടെ മൃതദേഹമാണ് ഓടയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നു സംശയം. കലുങ്കിൽ ഇരിക്കുന്നതിനിടെ ഗണേഷ് പിന്നിലേയ്ക്കു മറിഞ്ഞു വീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മക്കളെ കൊന്ന് ഭാര്യ ജീവനൊടുക്കുന്നത് റെനീസ് തത്സമയം കണ്ടു?

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴിസില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത്  ഭർത്താവും പൊലീസുകാരനുമായ റെനീസ് സിസിടിവി ക്യാമറയിലൂടെ തത്സമയം കണ്ടിരിക്കാമെന്ന് നിഗമനം. ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്‍റെ മൊബൈല് ഫോണിലാണ് ബന്ധിപ്പിച്ചിരുന്നത്. ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്‍‍റെ സഹായം തേടി

രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്‌ല ആലപ്പുഴ എആർ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്യുന്നത് 2021 മെയ് ഒൻപതിനായിരുന്നു. ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിന‍്റെ അന്വേഷണ വേളയിലാണ് നജ്‌‌ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചത് പൊലീസ് കണ്ടെത്തിയത്. 

ക്വാര്‍ട്ടേഴിസിന്‍റെ ഒന്നാം നിലയിലായിരുന്നു  നജ്‌ല താമസിച്ചിരുന്നത്. ഇവിടെ  ഹാളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ റെനീസിന്‍റെ മൊബൈൽ ഫോണുമായാണ് ബന്ധിപ്പിച്ചിരുന്നത്. നജ്‌ല ആത്യമഹത്യ ചെയ്ത കിടപ്പുമുറിയും ക്യാമറയുടെ പരിധിയില്‍ വരും. ആത്ഹമത്യ നടന്ന മെയ് ഒൻപതിന് വൈകിട്ട് അഞ്ചിന് റെനീസിന്‍റെ കാമുകിയായ ഷഹാന ക്വാര്‍ട്ടേഴ്സിൽ എത്തിയിരുന്നു. റെനീസിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.  തന്നെയും ഭാര്യ എന്ന നിലയിൽ ക്വാർട്ടേഴ്സിൽ താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന നജ്‌ലയോട് ആവശ്യപ്പെട്ടു. ഇതേചൊല്ലി ഇവര്‍ തമ്മില്‍  ഏറെ നേരം വഴക്കുണ്ടായി. പിന്നീട് രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു ആത്മഹത്യ.

ഈ സമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്.  ക്വാര്‍ട്ടേഴ്സില്‍ നടക്കുന്നതെല്ലാം റെനീസ് തത്സമയം കണ്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ തൃപ്പൂണിത്തൂറയിലെ  ഫോറ‍ന്‍സിക് ലാബിനെ സമീപിച്ചിരിക്കുകയാണ് പൊലീസ്. ഫോറൻസിക് ഫലങ്ങൾ കൂടി ലഭ്യമായ ശേഷം ഈ മാസം അവസാത്തോടെ കുറ്റപത്രം നൽകാനാണ് തീരുമാനം.

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം