വിവാഹ നിശ്ചയം കഴിഞ്ഞ് നാല് ദിവസം മാത്രം, 22 കാരി അതിക്രൂരമായി കൊല്ലപ്പെട്ടു, തല ഇഷ്ടികയ്ക്ക് തകർത്ത് യുവാവ്

Published : May 20, 2026, 02:23 PM IST
dead body

Synopsis

മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്

ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വിജനമായ ഒരു വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശിവാനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഓഫീസിലെ ആവശ്യങ്ങൾക്കായി എന്ന് പറഞ്ഞാണ് ശിവാനി വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ രാത്രി വൈകിയിട്ടും മകൾ തിരികെ എത്താതിരുന്നതിനെ തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സുശാന്ത് ഗോൾഫ് സിറ്റിയിലെ കാട്ടിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്ന വിവരമാണ് പൊലീസ് ഇവരെ അറിയിച്ചത്. തുടർന്ന് പൊലീസ് കാണിച്ച ചിത്രങ്ങളിൽ നിന്നും അമ്മയാണ് മൃതദേഹം ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ശിവാനിയുടെ പിതാവ് ഒരു ദിവസവേതന തൊഴിലാളിയും അമ്മ വീട്ടുജോലിക്കാരിയുമാണ്.

കേസ് അന്വേഷിക്കുന്നതിനായി പൊലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് നിരീക്ഷണ ഡാറ്റയും വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ അന്വേഷണത്തിനൊടുവിലാണ് ലഖ്‌നൗവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ബീഹാർ ചപ്ര സ്വദേശിയായ പ്രേം കുമാർ മാഞ്ചി എന്ന ഇരുപത്തിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് ശിവാനിയെ കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി അറിയാമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. എന്നാൽ കഴിഞ്ഞ ആറുമാസമായി ശിവാനിക്ക് അവളുടെ ഓഫീസിലെ സഹപ്രവർത്തകനായ മനീഷ് എന്നയാളുമായി ഉണ്ടായിരുന്ന സൌഹൃദം പ്രേമിനെ അസ്വസ്ഥനാക്കിയിരുന്നു. ശിവാനിയുടെ ഫോണിൽ ഇരുവരുടെയും ചിത്രങ്ങൾ കണ്ടതോടെ പ്രതി ദേഷ്യത്തിലായി. ശിവാനിയുടെ വിവാഹനിശ്ചയത്തിൽ തനിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ മനീഷുമായുള്ള അവളുടെ അടുപ്പം സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.

ഞായറാഴ്ച രാവിലെ ശിവാനിയെ തന്റെ മോട്ടോർ സൈക്കിളിൽ കയറ്റി ആവാസ് വികാസ് കോളനിക്ക് സമീപമുള്ള വനമേഖലയിലേക്ക് പ്രേം കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് റബ്ബർ പൈപ്പ് ഉപയോഗിച്ച് ശിവാനിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം സിമന്റ് കട്ട ഉപയോഗിച്ച് അവളുടെ തല അടിച്ചുതകർത്തു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി ശിവാനിയുടെ മൊബൈൽ ഫോൺ പ്രതി അടുത്തുള്ള കനാലിലേക്ക് എറിഞ്ഞു കളഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച സിമന്റ് കട്ട കണ്ടെടുത്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അമിത് കുമാർ ആനന്ദ് വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗതാഗത നിയമ ലംഘനത്തിൽ വിഐപി വാഹനങ്ങളും, പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ, കൊച്ചിയിൽ 6 മാസത്തിനിടെ 64 നിയമലംഘനം
13 ലക്ഷത്തിന്‍റെ പുത്തൻ കാർ! വിരമിക്കൽ ചടങ്ങിൽ ചെമ്മനാട് സർക്കാർ സ്കൂളിലെ ഹെഡ്മാഷിന് പിടിഎയും നാട്ടുകാരും നൽകിയ സമ്മാനം, ബെന്നി സാറ് സൂപ്പറാ...