
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭങ്ങളായ കൊയിലാണ്ടി, മഞ്ചേശ്വരം ഹാര്‍ബറുകളുടെ ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന് കേന്ദ്രമന്ത്രിമാരായ വി മുരളീധരനെയും സഞ്ജീവ് ബല്യനെയും ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
പദ്ധതിയുടെ മുക്കാല്‍ പങ്കും കേന്ദ്രസര്‍ക്കാരിന്റെ വിഹിതത്തില്‍ നിന്നാണെന്നിരിക്കെ കേന്ദ്ര പ്രതിനിധികളെ അവഗണിച്ചത് ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നാടിന്റെ വികസനപ്രവര്‍ത്തനങ്ങളെ ദുരുപയോഗം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നയം സംസ്ഥാനത്തിന് ദോഷം ചെയ്യും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിണറായി വിജയന്‍ നടത്തുന്ന ഉദ്ഘാടന പ്രഹസനം അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam