
കോഴിക്കോട്: കാപ്പ വകുപ്പ് ചുമത്തി പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. കോഴിക്കോട് പെരിങ്ങൊളം അറപ്പോയില്‍ മുജീബ്(38) ആണ് പിടിയിലായത്. കൊയിലാണ്ടിയില്‍ നിന്ന് കളവ് പോയ ബൈക്കുമായാണ് ഇയാളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസ് പിടികൂടിയത്.
നിരവധി ക്രിമിനല്‍ കേസുകളിലും കവര്‍ച്ചാ കേസുകളിലും പ്രതിയായ മുജീബിനെതിരെ അധികൃതര്‍ ഒടുവില്‍ കാപ്പ ചുമത്തുകയായിരുന്നു. കോഴിക്കോട് എന്‍ഐടി പരിസരത്ത് വെച്ച് ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഇതിന്റെ അന്വേഷണ വേളയിലാണ് കുന്ദമംഗലം പോലീസ് അധികൃതര്‍ കാപ്പ ചുമത്താനുള്ള നടപടി സ്വീകരിച്ചത്. മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുജീബിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; 6 പേർ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam