ആഷിക്കിൻെറ ആയു‍വേദ കോളജ് ജംഗ്ഷനിലുള്ള  വീട്ടിൽ നിന്നും 9.6 കിലോ കഞ്ചാവ് ഒരു മാസം മുമ്പ് എക്സൈസ് പിടികൂടിയിരുന്നു.

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനക്കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ അറസ്റ്റ് ചെയ്തത്. 

ആഷിക്കിൻെറ ആയു‍വേദ കോളജ് ജംഗ്ഷനിലുള്ള വീട്ടിൽ നിന്നും 9.6 കിലോ കഞ്ചാവ് ഒരു മാസം മുമ്പ് എക്സൈസ് പിടികൂടിയിരുന്നു. തമിഴ്നനാട്ടിൽ നിന്നും അഭിഭാഷകനുവേണ്ടി കഞ്ചാവ് എത്തിച്ച ഷംനാദിനെ നേരെത്തെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിലാണ് കഞ്ചാവ് കടത്തിൽ അഭിഭാഷകനുള്ള പങ്ക് വ്യക്തമായതെന്ന് എക്സൈസ് പറയുന്നു. ഒളിവിലായിരുന്ന ആഷിക്ക് ഇന്ന് വീട്ടിലെത്തിയെന്ന് വിവരം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു.