പേപ്പര്‍ നിറയെ ആനകള്‍; ആനവരയുമായി റെക്കോഡിലേക്ക് കലേഷ് പൊന്നപ്പന്‍

Published : Jun 28, 2021, 08:38 PM IST
പേപ്പര്‍ നിറയെ ആനകള്‍; ആനവരയുമായി റെക്കോഡിലേക്ക് കലേഷ് പൊന്നപ്പന്‍

Synopsis

ഗ്രാഫിക് ഡിസൈനറായ കലേഷ് ലോക്ഡൗണ്‍കാലത്താണ് ലോകറെക്കോര്‍ഡ് നേടുവാനുള്ള ശ്രമം തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ പലരും ഈ നേട്ടം കൈവരിച്ചത് കാണുമ്പോള്‍ മുതല്‍ സ്വപ്നം കണ്ടതാണ് ഈ നേട്ടം.  

ആലപ്പുഴ: ഒരു പേപ്പറില്‍ ഏറ്റവും അധികം ആനകളെ വരച്ച്   ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ആലപ്പുഴ കുറ്റിപ്പുറത്തു വീട്ടില്‍ കലേഷ് പൊന്നപ്പന്‍. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക്   ഓഫ് റെക്കോര്‍ഡ് എന്നീ നേട്ടങ്ങളാണ് കലേഷ് സ്വന്തമാക്കിയത്. ഒരു എ ത്രീ സൈസ് പേപ്പറില്‍ 303 ആനകളെ ബോള്‍ പെന്‍, ബ്രഷ്, പെന്‍സില്‍ എന്നിവ ഉപയോഗിച്ച് വരച്ച ചിത്രത്തിനാണ് റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്. 

ഗ്രാഫിക് ഡിസൈനറായ കലേഷ് ലോക്ഡൗണ്‍കാലത്താണ് ലോകറെക്കോര്‍ഡ് നേടുവാനുള്ള ശ്രമം തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ പലരും ഈ നേട്ടം കൈവരിച്ചത് കാണുമ്പോള്‍ മുതല്‍ സ്വപ്നം കണ്ടതാണ് ഈ നേട്ടം. വിദേശ ചിത്രകാരന്‍മാരുടെ റെക്കോര്‍ഡാണ് കലേഷ് തിരുത്തിയത്. ഇന്ത്യന്‍ ആന,ആഫ്രിക്കന്‍ ആന തുടങ്ങി വിവിധ തരത്തിലും പ്രായത്തിലുള്ള എല്ലാ ആനകളെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കരയിലെ ഏറ്റവും വലിയ ജീവി എന്നതും ഏത് പ്രായക്കാരും എപ്പോഴും കൗതുകം മായാതെ നോക്കി നില്‍ക്കുന്നതും ഒക്കെ ആനകളെയാണ്. അതാണ് കലേഷിന് ആനകളെ വരയ്ക്കാന്‍ പ്രേരണയായത്. അതുകൊണ്ട് ഈ റെക്കോര്‍ഡിന് ഒരു ആനച്ചന്തം ഉണ്ടെന്നാണ് കലേഷ് പറയുന്നത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു