കാഞ്ഞങ്ങാട്ട് ആരോഗ്യ വിഭാഗം പരിശോധന; പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തു

Published : Jun 16, 2022, 07:03 PM IST
 കാഞ്ഞങ്ങാട്ട് ആരോഗ്യ വിഭാഗം പരിശോധന;  പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തു

Synopsis

വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അറിയിച്ചു.

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവയാണ് പിടിച്ചെടുത്തത്.  വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അറിയിച്ചു.

Read Also: പോക്‌സോ കേസ് പ്രതി വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

പോക്‌സോ കേസ് പ്രതിയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ  പീഡിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാനിക്കാനിരിക്കെയാണ് മലപ്പുറം നഗരസഭാ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടന്‍  ജീവനൊടുക്കിയത്. ഇന്നലെയാണ് കുട്ടനെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി  വിചാരണ നടപടികള്‍ ഇന്നു അവസാനിക്കാന്‍ ഇരിക്കുകയായിരിന്നു. 

കേസില്‍ കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 14 സാക്ഷികളെ വിസ്തരിച്ചു. 10 രേഖകളും നാല് തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍, കുട്ടിയെ പരിചരിച്ച ഡോക്ടര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുധനാഴ്ച്ച ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരിന്നു. പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരുമാസം കഴിഞ് ഗൂഡല്ലൂര്‍ മൈസൂരു റോഡിലെ സ്വകാര്യ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്. 

PREV
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍