
കൊച്ചി: കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ ഓൺലൈൻ സേവന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം അഡ്വക്കേറ്റ് അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. വിവര സാങ്കേതികവിദ്യ ഉന്നതിയിൽ നിൽക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യ നന്മയ്ക്കായി അത് ഉപയോഗപ്പെടുത്തണമെന്നും കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് ആരംഭിച്ച ഈ സൗജന്യ ഓൺലൈൻ സർവീസ് സെൻറർ തുടക്കം കുറിക്കുന്നത് ഏറെ പ്രശംസനീയം ആണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കാഞ്ഞിരമറ്റം മുസ്ലീം ജമാഅത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്‍റ് അബ്ദുൽസലാം ഇടവട്ടം അധ്യക്ഷത വഹിച്ചു.
കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാംകല്ലൂർ സുബൈർ ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി. മുസ്ലിം ജമാഅത്തിന്‍റെ ജനറൽ സെക്രട്ടറി ശിഹാബ് കോട്ടയിൽ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു തോമസ്, ഗ്രാമപഞ്ചായത്ത് അംഗം എപി സുഭാഷ്, ഡികെഎൽഎം മേഖല പ്രസിഡന്‍റ് അൻസാരി ബാഖവി തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്‍റ വൈസ് പ്രസിഡന്‍റ് അസീസ് കൊച്ചു കിഴക്കേതിൽ യോഗത്തിന് നന്ദി അറിയിച്ചു. കാഞ്ഞിരമറ്റം പള്ളി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സൂപ്പി കളത്തിപ്പടി, ലത്തീഫ് വടക്കേ പീടികയിൽ അജ്മൽ വാലുമ്മൽ, കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് എക്സിക്യൂട്ടീവ് ഭാരവാഹികൾ, പ്രാദേശിക മഹൽ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കേരളത്തിലെ മഹൽ അടിസ്ഥാനത്തിലുള്ള ആദ്യ സൗജന്യ ഓൺലൈൻ സെന്‍ററാണ് ഇന്ന് ഇവിടെ തുടക്കം കുറിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam