ഔദ്യോഗിക പാനലിനെ തോൽപ്പിച്ച് വിമതർ ബാങ്ക് ഭരണം പിടിച്ചു; കണ്ണൂർ കോൺഗ്രസിൽ കൂട്ട അച്ചടക്ക നടപടി

Published : May 15, 2023, 05:54 PM ISTUpdated : May 20, 2023, 10:14 PM IST
ഔദ്യോഗിക പാനലിനെ തോൽപ്പിച്ച് വിമതർ ബാങ്ക് ഭരണം പിടിച്ചു; കണ്ണൂർ കോൺഗ്രസിൽ കൂട്ട അച്ചടക്ക നടപടി

Synopsis

കോൺഗ്രസിന്‍റെ പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടതായും ഡി സി സി പ്രസിഡന്‍റ് വ്യക്തമാക്കി.

കണ്ണൂർ: ബാങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയവർക്കെതിരെ കണ്ണൂർ കോൺഗ്രസിൽ അച്ചടക്ക നടപടി. കോർപറേഷൻ കൗൺസിലർ പി കെ രാഗേഷിനെയടക്കം പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള അച്ചടക്ക നടപടിയാണ് കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയതിനാണ് നടപടി. കോൺഗ്രസിന്‍റെ പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടതായും ഡി സി സി പ്രസിഡന്‍റ് വ്യക്തമാക്കി. ഇന്നലെ നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ഔദ്യോഗിക പാനലിനെ തോൽപ്പിച്ച് വിമത വിഭാഗം ഭരണം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമതർക്കെതിരെ കടുത്ത നടപടിയെടുക്കാൻ ഡി സി സി തീരുമാനിച്ചത്.

'ഞാൻ ഒറ്റയാൻ', മുഖ്യമന്ത്രി തർക്കത്തിൽ ഇതാദ്യമായി അതൃപ്തി പരസ്യമാക്കി ഡികെ; ദില്ലിക്ക് പോകും

എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ചു; കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും, നീരസം പരസ്യമാക്കി ഡി കെ

അതേസമയം കർണാടകയിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത എം എൽ എമാരിൽ ഭൂരിഭാഗവും പിന്തുണച്ച സാഹചര്യത്തിൽ കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കുന്നു എന്നതാണ്. കേന്ദ്ര നിരീക്ഷകർക്കു മുന്നിലും കർണാടകയിലെ ഭൂരിപക്ഷം എം എൽ എമാർ സിദ്ധരാമയ്യയെ പിന്തുണച്ചതോടെ അദ്ദേഹം തന്നെ കർണാടക മുഖ്യമന്ത്രിയാകാൻ സാധ്യത വർധിച്ചത്. ഇന്ന് തന്നെ ദില്ലിയിൽ ചർച്ചകൾ പൂർത്തിയാക്കി രാത്രിയോടെ എ ഐ സി സി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. ഇതോടെ വീണ്ടുമൊരിക്കൽ കൂടി കർണാടക മുഖ്യമന്ത്രിയാകാനുള്ള വഴിയാണ് സിദ്ധരാമയ്യയ്ക്ക് മുന്നിൽ തെളിയുന്നത്. ബംഗളൂരുവിൽ നിയമസഭാ കക്ഷിയോഗത്തിന് ശേഷം എം എൽ എമാരെ ഓരോരുത്തരെയും കണ്ട് എ ഐ സി സി നിരീക്ഷകർ അഭിപ്രായം തേടിയിരുന്നു. പുലർച്ചെ രണ്ടരവരെ നീണ്ട നടപടിക്കൊടുവിൽ സിദ്ധരാമയ്യ്ക്കൊപ്പമെന്ന് ഭൂരിഭാഗവും നിലപാടെടുത്തു. ഈ റിപ്പോർട്ടുമായാണ് നിരീക്ഷകരും കെ സി വേണുഗോപാൽ അടക്കമുള്ള എ ഐ സി സി പ്രതിനിധികളും ദില്ലിയിക്ക് മടങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ