
കണ്ണൂർ: തലശ്ശേരി മണോലിക്കാവ് ക്ഷേത്രോത്സവത്തിനിടെ സിപിഎമ്മുകാർ പോലീസുകാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെ വിദ്വേഷപരമായ കമൻ്റിട്ടതിൽ പൊലീസ് കേസെടുത്തു. അശോക് പൗർണമി എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. 'അവന്മാരെ വെട്ടിക്കൂട്ട് സഖാക്കളെ, ലാൽസലാം' എന്നതായിരുന്നു കമൻറ്. പ്രകോപനപരമായ സന്ദേശം, സമൂഹത്തിൽ ലഹളയുണ്ടാക്കാനുള്ള ഉദ്ദേശം എന്നീ വകുപ്പുകൾ ചുമത്തിയാണ് കമൻ്റിനെതിരെ പൊലീസ് കേസെടുത്തത്.