ജാമ്യത്തിലിറങ്ങി മുങ്ങി; കൊലക്കേസ് പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍

Published : Sep 19, 2026, 03:36 PM IST
Kannur Absconding Accused Arrested

Synopsis

കണ്ണൂരിൽ പിടികിട്ടാപ്പുള്ളിയായ കൊലക്കേസ് പ്രതി പൊലീസ് വലയിൽ കുടുങ്ങി. ജാമ്യത്തിലിറങ്ങി മുങ്ങിയ കോയമ്പത്തൂര്‍ സ്വദേശി ആനന്ദ് ആണ് 14 വര്‍ഷത്തിന് ശേഷം പിടിയിലായത്.

കണ്ണൂ‍ർ: കണ്ണൂരില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി ആനന്ദിനെയാണ് കണ്ണൂര്‍ സിറ്റി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2012 ഡിസംബറിലാണ് അഴീക്കോട് സ്വദേശി മണികണ്ഠനെ ഇയാള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം ആനന്ദ് മുങ്ങുകയായിരുന്നു. കോടതി പിന്നീട് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്ന ഇയാള്‍ 2021ല്‍ തമിഴ്നാട്ടിലെ മറ്റൊരു കൊലപാതകക്കേസിലും ഉള്‍പ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോയമ്പത്തൂരില്‍ വെച്ച് പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹിന്ദു ഇക്കണോമിക് ഫോറം എറണാകുളം ജില്ലാ പ്രസിഡന്‍റായി വിവേക് ഷേണായ് ചുമതലയേറ്റു, അരുൺ നായർ സെക്രട്ടറി
കാലിത്തീറ്റയെന്ന പേരിൽ രാത്രിയിൽ ലോറികളെത്തും, പൂട്ടിയിട്ട ഗോഡൗണുകളിൽ നിന്ന് പിടികൂടിയത് വൻ ഹാൻസ് ശേഖരം