
കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠിയായ വിദ്യാർത്ഥിനി ക്ലാസിൽ വച്ച് കുത്തി പരിക്കേൽപിച്ചു. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം.
നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിന്‍റെ പേരിലാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
*Representational Image
Read Also; പൊലീസുകാരെ ആക്രമിച്ചു: പോത്തൻകോട് രണ്ട് യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം പോത്തൻകോട് പൊലീസുകാരെ ആക്രമിച്ച രണ്ടുപേർ പിടിയിലായി. ശോഭന ഭവനിൽ ജിതിൻ (36), ശ്യാം ഭവനിൽ ശ്യാം (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടു കൂടിയാണ് സംഭവം.
പോത്തൻകോട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളുടെ ആക്രമണത്തിൽ പ്രിൻസിപ്പല്‍ എസ് ഐ രാജീവ് എസ് എസ് , പ്രൊബേഷൻ എസ് ഐ ആഷിഖ്, സിപിഒ മിനീഷ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വിദേശത്ത് നിന്നും അടുത്ത കാലത്ത് നാട്ടിലെത്തിയ ശ്യാം ഒരാഴ്ച മുൻപും ഒരു അക്രമണ സംഭവത്തിൽ പങ്കെടുത്തിരുന്നു. ഇവര്‍മദ്യലഹരിയിലായിരുന്നു. പ്രതികൾ പോലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam