ബസ്സ്റ്റാന്‍റിൽ ശല്യക്കാരൻ, തടയാനെത്തിയ പൊലീസുകാരന്‍റെ വിരൽ കടിച്ചുമുറിച്ചു; പ്രതി പിടിയിൽ

Published : Nov 30, 2023, 07:42 PM IST
ബസ്സ്റ്റാന്‍റിൽ ശല്യക്കാരൻ, തടയാനെത്തിയ പൊലീസുകാരന്‍റെ വിരൽ കടിച്ചുമുറിച്ചു; പ്രതി പിടിയിൽ

Synopsis

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി വി ഹരിയെ ആണ് പ്രതി ആക്രമിച്ചത്.

ആലപ്പുഴ: ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് വിരൽ കടിച്ച മുറിച്ച കേസിലെ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശി വിജു (38) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലാണ് സംഭവം.ബസ്സ്റ്റാന്‍റിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ വിജുവിനെ തടയുവാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി വി ഹരിയെ ആണ് പ്രതി ആക്രമിച്ചത്. പ്രതിയെ പിടിക്കാനെത്തിയ ഹരിയുടെ വലത് കൈവിരൽ വിജു കടിച്ചു മുറിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ മാരായ ചന്ദ്രബാബു, സാലിമോൻ സിപിഒ അനുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Read More :  പഴയ സുഹൃത്ത് വില്ലനായി; വയർലസ് സെറ്റുമായി ദിവാൻജിമൂലയിൽ വ്യജ പൊലീസിന്‍റെ റെയ്ഡ്, തട്ടിയത് 244 ഗ്രാം സ്വർണ്ണം
 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്