മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു

Published : Dec 17, 2025, 06:30 PM IST
Kappa accused

Synopsis

എരമല്ലൂർ സ്വദേശി 28കാരൻ ലിജിൻ ലക്ഷ്മണനാണ്  ചികിത്സയിലിരിക്കെ മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ എരമല്ലൂർ സ്വദേശി സാംസൺ ലിജിനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

ആലപ്പുഴ: ആലപ്പുഴ അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു. എരമല്ലൂർ സ്വദേശി 28കാരൻ ലിജിൻ ലക്ഷ്മണൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. കഴിഞ്ഞ നവംബർ 24 ന് രാത്രിയാണ് ലിജിന് തലയ്ക്ക് അടിയേറ്റത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ എരമല്ലൂർ സ്വദേശി സാംസൺ ലിജിനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിജിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രതി സാംസണെ അന്ന് രാത്രി തന്നെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് അരൂർ പൊലീസ് പിടികൂടി. നിരവധി ലഹരി, അടിപിടി കേസുകളിൽ പ്രതിയാണ് സാംസൺ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്
93ാമത് ശിവ​ഗിരി തീർത്ഥാടനം: ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധികളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 31 ന് അവധി; പൊതുപരീക്ഷകൾക്ക് ബാധകമല്ല