കാപ്പാ സ്പെഷ്യൽ ഡ്രൈവ്: എറണാകുളം റൂറൽ ജില്ലയിൽ മൂന്ന് പേര്‍ അറസ്റ്റിൽ

Published : May 13, 2024, 03:59 PM IST
കാപ്പാ സ്പെഷ്യൽ ഡ്രൈവ്: എറണാകുളം റൂറൽ ജില്ലയിൽ മൂന്ന് പേര്‍ അറസ്റ്റിൽ

Synopsis

തുടർച്ചയായി സമാധാന ലംഘന പ്രവർത്തനങ്ങൾ നടത്തിയും ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും വന്നിരുന്നതിനാണ് ഇവരെ നാടുകടത്തിയിരുന്നത്.

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ കാപ്പാ സ്പെഷ്യൽ ഡ്രൈവിനിടെ മൂന്ന് പേരെ പിടികൂടി. കരുമാലൂർ മാഞ്ഞാലി മാവിൻചുവട് കൊച്ചു മണപ്പാടൻ വീട്ടിൽ രാകേഷ് (കുട്ടൻ മോൻ 36), കോട്ടുവള്ളി തത്തപ്പിള്ളി കാർത്തികേയൻ റോഡിൽ തൈക്കൂട്ടത്തിൽ വീട്ടിൽ അനൂപ് (25), വരാപ്പുഴ മുട്ടിനകം കല്ലുങ്കൽ വീട്ടിൽ ദീൻരാജ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 

എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ നിർദ്ദേശാനുസരണം കാപ്പാ നടപടി പ്രകാരം റൂറൽ ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട കുറ്റവാളികളെ നിരീക്ഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ കാപ്പാ സ്പെഷ്യൽ ഡ്രൈവ് നടന്നുവരികയായിരുന്നു. ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, നരഹത്യ ശ്രമം, ന്യായ വിരോധമായി സംഘം ചേരൽ, അതിക്രമിച്ച് കടക്കൽ, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തൽ, ആയുധ നിയമപ്രകാരമുള്ള കേസ്, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടയൽ, മയക്കുമരുന്ന് കച്ചവടമുൾപ്പെടെ നിരവധി കേസുകളുണ്ട്. 

തുടർച്ചയായി സമാധാന ലംഘന പ്രവർത്തനങ്ങൾ നടത്തിയും ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും വന്നിരുന്നതിനാണ് ഇവരെ നാടുകടത്തിയിരുന്നത്. മുനമ്പം സബ് ഡിവിഷനിൽ നോർത്ത് പറവൂർ, വരാപ്പുഴ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ നിന്ന് രണ്ട് പേരെയും  ആലുവ സബ്ബ് ഡിവിഷനിൽ  ആലുവ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെയുമാണ് പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്