
സുൽത്താൻ ബത്തേരി: കേരളത്തിലേക്ക് ചോളത്തണ്ട് കടത്തുന്നത് നിയന്ത്രിച്ച് കർണാടകം. ചാമരാജ് നഗർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ വയനാട്ടിലെ ക്ഷീരകർഷരാണ് പ്രതിസന്ധിയിലായത്. ഗുണ്ടൽപേട്ട അടക്കം വയനാടിനോട് ചേർന്നുള്ള കർണാടകത്തിലെ ഗ്രാമങ്ങളിൽ നിന്ന് ചോളത്തണ്ട് കടത്തുന്നതിനാണ് ചാമരാജ് നഗർ ഡെപ്യൂട്ടി കമ്മീഷണർ നിയന്ത്രണം കൊണ്ടുവന്നത്.
വയനാട്ടിലെ പാൽ ഉദ്പാദനത്തെമാത്രമല്ല, ഇതിനെ ആശ്രയിച്ചു ജീവിക്കുന്നവരെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം. മൈസൂരു, ചാമരാജ് നഗർ ജില്ലകളിൽ നിന്നാണ് വയനാട്ടിലേക്ക് കാലിത്തീറ്റയ്ക്കായി ചോളത്തണ്ട് എത്തിച്ചിരുന്നത്. ചോളത്തണ്ട് പശുക്കൾക്ക് നൽകിയാൽ പാലിൻ്റെ ഗുണമേന്മ കൂടുമെന്നതാണ് ക്ഷീര കർഷകർ ചോളത്തണ്ട് കാലിത്തീറ്റയായി നൽകുന്നതിന് പ്രധാന കാരണം. കർണാടകത്തിൽ ചൂട് കൂടിയതിനാൽ, അവിടുത്തെ പാൽ ഉൽപാദം കൂട്ടാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്.
നേരത്തെ മിൽമ കേരളത്തിൽ സബ്സിഡി നിരക്കിൽ ചോളത്തണ്ട് നൽകിയരുന്നു. അതെടുത്ത് മാറ്റിയതിന് പിന്നാലെ, കർഷകർ സ്വന്തം നിലയ്ക്കാണ് ചോളത്തണ്ട് വാങ്ങിയിരുന്നത്. എന്നാൽ, ഇതും കിട്ടാതായാൽ കർഷകർ ആകെ ദുരിതത്തിലാകും. പ്രശ്നം അടിയന്തരമായി പരിഹരിക്കണം എന്നാണ് ക്ഷീര കർഷകർ ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam