
തിരുവനന്തപുരം: ബെംഗളൂരുവിൽനിന്ന് കഴക്കൂട്ടത്തേക്കു വന്ന സ്വകാര്യ ബസിൽ നിന്നും 17.50 ലക്ഷം രൂപ കണ്ടെടുത്തു. അമരവിള ചെക്‌പോസ്റ്റിലെ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആണ് രേഖകളില്ലാതെ എത്തിച്ച പണം പിടികൂടിയത്. കർണാടക സ്വദേശി നാരായണ സ്വാമി(29) യെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ കെട്ടുകളായായിരുന്നു നോട്ടുകൾ വച്ചിരുന്നത്. കഴക്കൂട്ടത്ത് എത്തിയാൽ രൂപ മറ്റൊരാൾ വാങ്ങാനെത്തുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നാരായണസ്വാമി മൊഴിനൽകിയത്. എന്നാൽ ആരാണ് നൽകിയതെന്നത് ഇയാൾ പറഞ്ഞിട്ടില്ല.
എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി എത്തിച്ച പണമാണോയെന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണ്. വിശദമായ പരിശോധനകൾക്കായി നാരായണ സ്വാമിയെ ഇൻകം ടാക്സ് വകുപ്പിന് കൈമാറിയെന്ന് എക്സൈസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam