കാസർഗോഡ് സ്വദേശിക്കെതിരെ കാപ്പ ചുമത്തി, മയക്കു മരുന്ന് വില്പന, വധശ്രമം, ഉൾപ്പെടെ കേസുകൾ

By Web TeamFirst Published Nov 9, 2021, 11:41 AM IST
Highlights

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. മയക്കുമരുന്ന് കേസിൽ ആറ് മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാണ് അബ്ദുൽ സമദാനി.

കാസർകോട്: കാസർകോട് ഉളിയത്തടുക്ക സ്വദേശി ഇ.കെ. അബ്ദുൽ സമദാനി എന്ന അബ്ദുൽ സമദിനെതിരെ കാപ്പ (Kerala Anti-Social Activities Prevention Act - KAPA ) ചുമത്തി. മയക്കുമരുന്ന് വില്പന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ കാസറഗോഡ് (Kasaragod), വിദ്യാനഗർ, ബദിയഡുക്ക, കുമ്പള പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. മയക്കുമരുന്ന് കേസിൽ ആറ് മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാണ് അബ്ദുൽ സമദാനി. മയക്കു മരുന്ന് കേസ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന മുഴുവൻ ക്രിമിനലുകൾക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട്‌ നൽകുമെന്ന് കാസറഗോഡ് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ അറിയിച്ചു.

click me!