നിര്‍മ്മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസുകാരി മരിച്ചു

By Web TeamFirst Published Nov 9, 2021, 8:58 AM IST
Highlights

 ടാങ്കിനടുത്ത് കുട്ടിയുടെ ചെരുപ്പ് കണ്ട് സംശയം തോന്നിയവരാണ് സെപ്റ്റിക് ടാങ്കിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തത്. 

പയ്യന്നൂര്‍: നിര്‍മ്മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ (septic tank) വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം (four year old girl dies). കണ്ണൂര്‍ പയ്യന്നൂര്‍ (Payyanur) കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍- അമൃത ദമ്പതികളുടെ എകമകള്‍ സാല്‍വിയ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മറ്റ് രണ്ട് കുട്ടികളോടൊപ്പം ഈ പറമ്പിൽ കളിക്കാൻ പോയതായിരുന്നു സാൻവിയ. ഇതിനിടയിലാണ് നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണത്. സാന്‍വിയയുടെ വീടിന് അടുത്ത് തന്നെ നിര്‍മ്മാണം നടക്കുന്ന പുതിയ വീട്ടിനോട് ചേര്‍ന്നാണ് സെപ്റ്റിക് ടാങ്ക് നിര്‍മ്മാണം നടന്നുകൊണ്ടിരുന്നത്.
ഇതിനകത്ത് നിറയെ വെള്ളവും ഉണ്ടായിരുന്നു. 

സാൻവിയ ടാങ്കിൽ വീണത് മറ്റ് കുട്ടികളും അറിഞ്ഞില്ല. വീടിന് സമീപത്തെ മതില്‍ പൊളിച്ചുനീക്കിയതിലൂടെയാണ് ആരുടെയും ശ്രദ്ധയില്‍ പെടാതെ കുട്ടി സമീപത്തെ വീടിന്‍റെ പരിസരത്തേക്ക് നടന്നുപോയതെന്നാണ് കരുതുന്നത്. ഇതിനിടയിൽ ടാങ്കിനടുത്ത് കുട്ടിയുടെ ചെരുപ്പ് കണ്ട് സംശയം തോന്നിയവരാണ് സെപ്റ്റിക് ടാങ്കിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തത്. 

ഈ സമയം കുട്ടിക്ക് ജീവനുണ്ടായിരുന്നു. ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് പരിയാരം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച രാത്രി 9 മണിയോടെ മരിച്ചു. വീടിന് സമീപത്തെ മതില്‍ പൊളിച്ചുനീക്കിയതിലൂടെയാണ് ആരുടെയും ശ്രദ്ധയില്‍ പെടാതെ കുട്ടി സമീപത്തെ വീടിന്‍റെ പരിസരത്തേക്ക് നടന്നുപോയതെന്നാണ് കരുതുന്നത്.

പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പണി പൂര്‍ത്തിയാകാത്തതിനാല്‍ ടാങ്കിന് സ്ലാബ് ഇട്ടിരുന്നില്ല. പയ്യന്നൂര്‍ പുഞ്ചക്കാട് സെന്‍റ് മേരീസ് യുപി സ്കൂളില്‍ യുകെജി വിദ്യാര്‍ത്ഥിയാണ് സാന്‍വിയ. 

click me!