കക്കാടംപൊയിലില്‍നിന്ന് കൂമ്പാറ ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന ബൈക്ക് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ കക്കാടംപൊയില്‍ ആനക്കല്ലുംപാറയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ ഒരു യുവാവിന് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കക്കാടംപൊയിലില്‍നിന്ന് കൂമ്പാറ ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന ബൈക്ക് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ നവംബറിൽ സ്കൂട്ടർ മറിഞ്ഞ് രണ്ടു വിദ്യാർഥികൾ മരിച്ച അതേ സ്ഥലത്താണ് ഇന്നലെ വീണ്ടും അപകടം നടന്നത്.
കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ഡിഗ്രി വിദ്യാർഥികളായ അർഷാദ്, അസ്ലം എന്നിവരാണ് നവംബറിൽ നടന്ന അപകടത്തിൽ മരിച്ചത്. 2023 നവംബർ 9 വൈകിട്ട് മൂന്ന് മണിയോടെ കക്കാടംപൊയിൽ ഭാഗത്തുനിന്ന് കൂമ്പാറയിലേക്കു പോകുകയായിരുന്ന വിദ്യാർത്ഥികളുടെ സ്കൂട്ടർ ആനക്കല്ലുംപാറ വളവിൽവെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വിദ്യാർത്ഥികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More: രണ്ട് വർഷം മുമ്പ് വിവാഹം; തൃശൂരിൽ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
