
കായംകുളം: വയോധികയെ ബലാത്സംഗംചെയ്ത കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ഭരണിക്കാവ് കണ്ടത്തിൽ വീട്ടിൽ രമണനെ (47) യാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ വിഷ്ണു ശിക്ഷിച്ചത്.
കറ്റാനം വെട്ടിക്കോട്ട് സ്വദേശിനിയായ 77-കാരിയെ ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. 2019 ജൂലൈ 31-നാണ് സംഭവം. വള്ളിക്കുന്നം പൊലീസ് രജിസ്റ്റർചെയ്ത കേസിന്റെ വിചാരണയ്ക്ക് മുമ്പേ ഇര മരിച്ചു. സാക്ഷിമൊഴികളുടെയും ഫോറൻസിക് വിദഗ്ധരുടെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
ഐപിസി 376 വകുപ്പ് പ്രകാരം പൊലീസ് എടുത്ത കേസിൽ ശാരീരിക അവശത അനുഭവിക്കുന്ന വയോധികയെ ബലാത്സംഗം ചെയ്തെന്ന കുറ്റംകൂടി പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam