
ആലപ്പുഴ: നീറ്റ് പരീക്ഷയില്‍ റാങ്കോടെ വിജയം നേടിയ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി ആദിത്യലക്ഷ്മിയുടെ, സുരക്ഷിതമായ ഭവനം എന്ന സ്വപ്‌നം യാഥാർത്ഥ്യമാകുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട ആദിത്യലക്ഷ്മിയുടെ സാഹചര്യത്തെക്കുറിച്ച് പത്രവാർത്തയിൽ നിന്നാണ് കെ.സി വേണുഗോപാല്‍ അറിയുന്നത്. അതേത്തുടർന്ന് അദ്ദേഹം അന്ന് ആദിത്യലക്ഷ്മിയുടെ പ്രശ്‌നത്തില്‍ ഇടപ്പെട്ടിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ ആദിത്യലക്ഷ്മിയുടെ പിതാവ് ഓമനക്കുട്ടന് ജോലിക്ക് പോകാന്‍ കഴിയില്ലെന്നും അടുത്തുള്ള ചെമ്മീന്‍ പീലിങ് ഷെഡ്ഡില്‍ ജോലിക്ക് പോകുന്ന അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തിന്റെ ആകെ വരുമാനമെന്ന് മനസ്സിലാക്കുകയുണ്ടായി. ഇതിനിടയിൽ ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജയുടെ ഇടപെടലാണ് ആദിത്യലക്ഷ്മിക്ക് തുടർന്ന് പഠിക്കാനുള്ള സാഹചര്യമൊരുക്കിയത്. എന്നാൽ അപ്പോഴും സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടില്ലെന്ന യാഥാർഥ്യം ആദിത്യലക്ഷ്മിയുടെ മുന്നിലുണ്ടായിരുന്നു. അന്ന് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദിത്യലക്ഷ്മിക്കും കുടുംബത്തിനും കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടില്ലെന്ന കാര്യം കെ.സി വേണുഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
തുടര്‍ന്ന് കെ സി വേണുഗോപാൽ മുൻകൈയെടുത്ത് തൻ്റെ സുഹൃത്തുക്കളിൽ ചിലരോട് ഈ ആവശ്യം മുന്നോട്ടുവച്ചു.അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച സുഹൃത്തുക്കൾ ആദിത്യലക്ഷ്മിക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് ഉറപ്പു നൽകിയിരുന്നു. അതിന്റെ ഭാഗമായി കെട്ടിട നിർമ്മാണത്തിന് ആവശ്യമായ തുകയുടെ ആദ്യഗഡു കഴിഞ്ഞ ദിവസം കൈമാറി. ഇതോടെ കാലങ്ങളായുള്ള ആദിത്യലക്ഷ്മിയുടെ സ്വപ്നമാണ് പൂവണിയുന്നത്.
Read Also: തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam