15കാരിയെ ചോക്ലേറ്റും ചുരിദാറും നൽകി പീഡിപ്പിച്ചു, പ്രതി റിമാൻഡിൽ  

Published : Feb 08, 2023, 09:21 PM IST
15കാരിയെ ചോക്ലേറ്റും ചുരിദാറും നൽകി പീഡിപ്പിച്ചു, പ്രതി റിമാൻഡിൽ  

Synopsis

2023 ജനുവരി 22നും ഫെബ്രുവരി നാലിനും വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

മലപ്പുറം: പതിനഞ്ചുകാരിക്ക് ചോക്ലേറ്റും ചുരിദാറും വാങ്ങി നൽകി വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ്ജയിലിലേക്കയച്ചു.  വണ്ടൂർ കൂരാട് വരമ്പൻകല്ല് അമ്പലപ്പറമ്പൻ മിഥിലാജ് (20)നെയാണ് നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 17 വരെ റിമാന്റ് ചെയ്തത്.  2022 സെപ്തംബർ 17ന് രാത്രി 11 മണിക്ക് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കിടപ്പുമുറിയിൽ വെച്ച് പീഡിപ്പിച്ചു.  

2023 ജനുവരി 22നും ഫെബ്രുവരി നാലിനും വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.  പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചിനാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.  വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ കെ പി സുരേഷാണ് കേസന്വേഷിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി