Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം മെഡി. കോളേജിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവം: അഞ്ച് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

അച്ഛൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ മർദിച്ചു എന്നാണ് മൊഴി

youth give statement to police in trivandrum medical college attack
Author
First Published Feb 9, 2023, 12:02 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ കേസ് എടുത്തു.   മെഡിക്കൽ കോളേജ് പോലീസ് ആണ് കേസ് എടുത്തത്. മർദനമേറ്റ അഖിലിൻ്റെ മൊഴി അനുസരിച്ചാണ് കേസ്.  മെഡിക്കൽ കോളേജിലെ ട്രാഫിക് വാർഡൻ, സെക്യൂരിറ്റി എന്നിവർ മർദിച്ചു എന്നാണ് കേസ്.  ഇന്നലെയാണ് അഖിൽ പൊലീസിന് മൊഴി നൽകിയത്. അച്ഛൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ മർദിച്ചു എന്നാണ് മൊഴി. അഖിലിനെ നിർബന്ധ പൂർവ്വം വിളിച്ചു വരുത്തിയാണ് കേസിനുള്ള മൊഴി എടുത്തത് എന്ന് പോലീസ്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞ് കേസ് എടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. യുവാക്കൾ പരാതി നൽകാൻ തയ്യാറായിരുന്നില്ല എന്നാണ് പൊലീസിൻ്റെ ഭാഷ്യം. 

Follow Us:
Download App:
  • android
  • ios