ശക്തമായ കാറ്റും മഴയും; ശ്രദ്ധയ്ക്ക്; അടുത്ത 3 മണിക്കൂറിൽ മാത്രം തലസ്ഥാനം അടക്കം 6 ജില്ലകളിൽ റെഡ് അലർട്ട്

Published : May 29, 2025, 11:07 PM ISTUpdated : May 29, 2025, 11:17 PM IST
ശക്തമായ കാറ്റും മഴയും; ശ്രദ്ധയ്ക്ക്; അടുത്ത 3 മണിക്കൂറിൽ മാത്രം തലസ്ഥാനം അടക്കം 6 ജില്ലകളിൽ റെഡ് അലർട്ട്

Synopsis

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.   

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. അടുത്ത 3 മണിക്കൂറിൽ മാത്രം കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  മറ്റെല്ലാ ജില്ലകളിലും അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ടാണ്. 

ശക്തമായ കാറ്റിൽ കൊല്ലം ചാത്തന്നൂർ നാഷണൽ ഹൈവേയിൽ മരം കടപുഴകി സമീപത്തെ കടയ്ക്ക് മുകളിലേക്ക് ചാഞ്ഞു. വൈദ്യുതി ബന്ധം തടസപ്പെട്ടതോടെ പരവൂർ ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കുകയാണ്. അഞ്ചലിൽ കടകളുടെ ബോർഡുകൾ നിലംപൊത്തി. ഒരു ബോർഡ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക്  മുകളിലേക്ക് വീണ് ചില്ല് തകർന്നു. 

കനത്ത മഴയിൽ കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ ഓടിട്ട  വീടിന് സമീപത്തു നിന്ന മരം കടപുഴകി വീണു. വീടിന്റെ മേൽക്കൂരയും വീടും പൂർണമായി തകർന്നു. രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. സിന്ധു, ഭർത്താവ് രമേശൻ, മക്കളായ ഗോകുൽ, ഗോപിക,  സിന്ധുവിന്റെ അനിയത്തി ബിന്ദുവും മക്കളായ അനഘ , ആദിത്യൻ എന്നിവർ സംഭവ സമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്നു . നിസ്സാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടു. വീട്ടിലുള്ളവരെ അടുത്ത വീട്ടിലേക്ക് മാറ്റി. 

ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണ് തടസപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കഴക്കൂട്ടം, കടയ്ക്കാവൂർ, കൊച്ചുവേളി എന്നിവിടങ്ങളിലാണ് മരം വീണത്. കഴക്കൂട്ടം , കടയ്ക്കാവൂർ എന്നിവടങ്ങളിൽ തടസം നീക്കി. കൊല്ലം ഭാഗത്തേയ്ക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. കൊച്ചുവേളിയിൽ പണി പുരോഗമിക്കുന്നു. തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിനുകൾ വൈകുന്നു. മലബാർ, മാവേലി, ഇൻ്റർസിറ്റി, ഷാലിമാർ , പരശുറാം, നേത്രാവതി, വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയോടുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് കടലിൽ അപ്രതീക്ഷിത അപകടം; വല വലിക്കുന്നതിനിടെ കപ്പി ഒടിഞ്ഞ് തലയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്