
അമ്പലപ്പുഴ: നിയന്ത്രണം തെറ്റി മീന്‍ കയറ്റിവന്ന മിനി ലോറി മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ദേശിയപാതയില്‍ പുന്നപ്ര പവര്‍ ഹൗസിനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വടക്കുഭാഗത്ത് നിന്നും വന്ന കാര്‍ ഇടിച്ചതോടെ മിനിലോറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ചക്രം ഊരി മാറി ദേശിയപാതയില്‍ മധ്യഭാഗത്തായി നിന്നതോടെ ഗതാഗതം തടസപ്പെട്ടു. മിനിലോറിയില്‍ ബോക്‌സുകളില്‍ നിറച്ച മീന്‍, റോഡില്‍ ചിതറി. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശവാസികളും പൊലീസും ചേര്‍ന്ന് കാര്‍ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. റോഡില്‍ ചിതറിയ മീന്‍ നാട്ടുകാര്‍ ചേര്‍ന്ന് ബോക്‌സുകളിലാക്കി മറ്റൊരു വാഹനത്തില്‍ കയറ്റിവിട്ടു.
ട്രാക്ടര്‍ മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു
മാന്നാര്‍: ചെന്നിത്തല പുഞ്ച നാലാം ബ്ലോക്കില്‍ നിലമൊരുക്കുന്നതിനിടയില്‍ ട്രാക്ടര്‍ മറിഞ്ഞ് പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു. മാള്‍ഡാ ജില്ലയില്‍ റട്ട്വാ ബാറ്റ്‌നാ ബോംപാല്‍ സ്വദേശി ഇക്രമുല്‍ ഹക്ക് (28) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. നാലാം ബ്ലോക്കില്‍ കൈതകണ്ടം പാടത്ത് നിലം ഉഴുതുന്നതിനിടയില്‍ ട്രാക്ടറിന്റെ ചക്രങ്ങള്‍ ചെളിയില്‍ പുതഞ്ഞ് ചരിഞ്ഞപ്പോള്‍ യുവാവ് തല കുത്തി വീണ് ചെളിയിലേക്ക് താഴ്ന്ന് പോവുകയും മുകളിലേക്ക് ട്രാക്ടര്‍ വീഴുകയുമായിരുന്നു. സമീപ പാടങ്ങളില്‍ ഉണ്ടായിരുന്ന ട്രാക്ടര്‍ ഡ്രൈവര്‍മാരും മറ്റ് തൊഴിലാളികളും എത്തി ട്രാക്ടര്‍ ഉയര്‍ത്തി ഇയാളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാവേലിക്കര ജില്ലാ ആശുപതി മോര്‍ച്ചറിയിലേക്ക് മാറ്റി.
'എത്ര പ്രശംസിച്ചാലും ഏറില്ല..'; 'ആകാശഗംഗ' സംഘത്തെ സ്വീകരിച്ച് മന്ത്രി