'എത്ര പ്രശംസിച്ചാലും ഏറില്ല..'; 'ആകാശഗംഗ' സംഘത്തെ സ്വീകരിച്ച് മന്ത്രി

Published : Jan 03, 2024, 09:17 PM IST
'എത്ര പ്രശംസിച്ചാലും ഏറില്ല..'; 'ആകാശഗംഗ' സംഘത്തെ സ്വീകരിച്ച് മന്ത്രി

Synopsis

കെ.വി.കെ.എം.യു.പി സ്‌കൂളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ സംഘമാണ് വീട്ടില്‍ സന്ദര്‍ശിച്ചത്. 

തിരുവനന്തപുരം: 'ആകാശഗംഗ' യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ സംഘം മന്ത്രി ഡോ.ആര്‍ ബിന്ദുവിനെ സന്ദര്‍ശിച്ചു. മന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോഴിക്കോട് ദേവര്‍കോവില്‍ കെ.വി.കെ.എം.യു.പി സ്‌കൂളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ സംഘമാണ് മന്ത്രിയെ സന്ദര്‍ശിച്ചത്. 

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. മൃഗശാല, കുതിര മാളിക, മ്യൂസിയം, സ്ട്രീറ്റ് വ്യൂ എന്നിവ കണ്ടതിനുശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്ദേഭാരത് ട്രെയിനില്‍ കോഴിക്കോട്ടേക്ക് മടങ്ങി. വിദ്യാലയം സംഘടിപ്പിക്കുന്ന ആദ്യ വിമാനയാത്രയും വന്ദേ ഭാരത് യാത്രയുമാണിത്. ഇങ്ങനെയൊരു യാത്രാസംരംഭത്തിലൂടെ ഉത്തമമായ മാതൃകയാണ് തീര്‍ത്തിരിക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണമായ യാത്രാച്ചെലവ് ഏറ്റെടുക്കാന്‍ രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ സ്വീകരിച്ച മുന്‍കൈ ഏറ്റവും പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ബിന്ദു പറഞ്ഞത്: ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ഭിന്നശേഷി കുഞ്ഞുങ്ങള്‍ക്കാകട്ടെ ആ യാത്രയുടെ മാധുര്യം ഇരട്ടിയുമായിരിക്കും. അത്തരത്തില്‍ മധുരമൂറുന്ന കുറച്ചു നിമിഷങ്ങള്‍ ജീവിതത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ കോഴിക്കോട് ദേവര്‍കോവില്‍ കെ.വി.കെ.എം.യു.പി സ്‌കൂളിലെ ഭിന്നശേഷി കുഞ്ഞുങ്ങള്‍ക്ക് ലഭിച്ച അവസരത്തില്‍ കുറച്ചുനേരം അവര്‍ക്കൊപ്പം പങ്കുകൊള്ളാനായി. 'ആകാശഗംഗ' യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘമാണ് അവരുടെ സാമൂഹ്യനീതി മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക വസതിയില്‍ കാണാനെത്തിയത്. കെ.വി.കെ.എം.യു.പി സ്‌കൂളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ സംഘമാണ് വീട്ടില്‍ സന്ദര്‍ശിച്ചത്. 

വീടിനുള്ളിലെ പരിമിത കാഴ്ചകളില്‍ ഒതുങ്ങിപ്പോകുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ മനസ്സ് കണ്ടറിഞ്ഞ് അവര്‍ക്കായി കാഴ്ചകളും സന്തോഷങ്ങളും നിറച്ച സ്‌നേഹസൗഹൃദയാത്രയാണ് കെ.വി.കെ.എം.യു.പി സ്‌കൂളിന്റെ നേതൃത്വത്തില്‍  ഒരുക്കിയത്. ദേവര്‍കോവില്‍ മുതല്‍ തിരുവനന്തപുരം വരെയായിരുന്നു യാത്ര. ഭിന്നശേഷിക്കാരായ എട്ടോളം വിദ്യാര്‍ത്ഥികളും വിദ്യാലയത്തിലെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന 15 വിദ്യാര്‍ത്ഥികളും പിടിഎ, എം പി ടി എ പ്രതിനിധികളും അധ്യാപകരും ഉള്‍പ്പെടെ 43 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്.

സ്വന്തം കാഴ്ചയിലും സന്തോഷത്തിലും മാത്രം അഭിരമിക്കലല്ല, മറിച്ച് പരിമിതപ്പെട്ടു പോകുന്നവരുടെ കാഴ്ചയാവലും അവരുടെ സന്തോഷത്തിനുവേണ്ടി സ്വയം സമര്‍പ്പണം ചെയ്യലും നമ്മളോരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് 'ആകാശഗംഗ' യാത്ര നടത്തിയത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. മൃഗശാല, കുതിര മാളിക, മ്യൂസിയം, സ്ട്രീറ്റ് വ്യൂ എന്നിവ കണ്ടശേഷം സംഘം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്ദേഭാരത് ട്രെയിനില്‍ കോഴിക്കോട്ടേക്ക് മടങ്ങി. വിദ്യാലയം കുട്ടികള്‍ക്കായൊരുക്കുന്ന ആദ്യ വിമാനയാത്രയും വന്ദേ ഭാരത് യാത്രയുമാണിത്. ഇങ്ങനെയൊരു യാത്രാസംരംഭത്തിലൂടെ ഉത്തമമായ മാതൃകയാണവര്‍ തീര്‍ത്തിരിക്കുന്നത്. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണമായ യാത്രാച്ചെലവ് ഏറ്റെടുക്കാന്‍ രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ സ്വീകരിച്ച മുന്‍കൈയെ എത്ര പ്രശംസിച്ചാലും ഏറില്ല. സംഘത്തിന് പുതുവര്‍ഷ മധുരവും നല്‍കിയാണ്  യാത്രയാക്കിയത്. കണ്ടതിലപ്പുറം കാണാനും കേട്ടതിലപ്പുറം കേള്‍ക്കാനും ഈ യാത്രയും അനുഭവങ്ങളും കുഞ്ഞുമക്കള്‍ക്ക് പ്രചോദനമാകട്ടെ.

ശബരിമല നിലയ്ക്കലില്‍ ചാരായവുമായി യുവാക്കള്‍; കടക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും നല്‍കാനെന്ന് മൊഴി, അറസ്റ്റ് 
 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്