ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്. പാർടിയെ നെഞ്ചേറ്റിയ കുടുംബം കൂടിയാണ് അദ്ദേഹത്തിന്റേത്. ഇന്നു രാവിലെ ഷാജിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം: എകെജി സെന്ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജി എന്നയാൾ മരിച്ചതിന് പിന്നാലെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കുന്നുകുഴിയിൽ എകെജി സെന്ററിനടുത്ത് തട്ടുകട നടത്തിയിരുന്ന ഷാജിയുടെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. രണ്ടരപതിറ്റാണ്ടിലേറെയായി ഷാജിയെ അറിയാം. ചെറുപുഞ്ചിരിയോടെയാണ് അദ്ദേഹത്തെ എപ്പോഴും കണ്ടിട്ടുള്ളത്. പാർടിയെ നെഞ്ചേറ്റിയ കുടുംബം കൂടിയാണ് അദ്ദേഹത്തിന്റേത്. ഇന്നു രാവിലെ ഷാജിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
