'അതിഥി തൊഴിലാളി'യെന്ന പേര് മാത്രം! വടകരയിലെ 'പണി'ക്കിടെ വിവരം ചോർന്നു; പാഞ്ഞെത്തി പൊലീസ്, കയ്യോടെ പിടികൂടി

By Web TeamFirst Published Mar 30, 2024, 12:23 AM IST
Highlights

വടകരയിലും പരിസര പ്രദേശങ്ങളിലും വില്‍പന നടത്തുന്നതിനായാണ് ഇയാള്‍ ബ്രൗണ്‍ഷുഗറുമായി എത്തിയത്

കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളിയെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ ഡുംഗോല്‍ സ്വദേശി മീറ്റു മുണ്ടോലി (33) നെയാണ് വടകര എസ് ഐ ധന്യാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 4.5 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തിട്ടുണ്ട്.

കൊടുംചൂടും വേനൽമഴയും! കേരളത്തിൽ 3 ദിവസം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത, അറിയിപ്പ് 9 ജില്ലകളിൽ

വടകരയിലും പരിസര പ്രദേശങ്ങളിലും വില്‍പന നടത്തുന്നതിനായാണ് ഇയാള്‍ ബ്രൗണ്‍ഷുഗറുമായി എത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ പ്രകാശന്‍, എ.എസ്.ഐ ബാലകൃഷ്ന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗണേശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!