ശിക്ഷ വിധിച്ച് ആലപ്പുഴ കോടതി, രണ്ട് പ്രതികൾക്കും 4 വ‍ർഷം കഠിനതടവും കാൽലക്ഷം പിഴയും

Published : Mar 29, 2024, 06:06 PM IST
ശിക്ഷ വിധിച്ച് ആലപ്പുഴ കോടതി, രണ്ട് പ്രതികൾക്കും 4 വ‍ർഷം കഠിനതടവും കാൽലക്ഷം പിഴയും

Synopsis

പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം

ആലപ്പുഴ: കഞ്ചാവ് കേസിൽ തമിഴ്നാട് സ്വദേശികളായ പ്രതികൾക്ക് നാലുവർഷം കഠിനതടവും 25,000രൂപ പിഴയും. തമിഴ്നാട് തേനി ജില്ലയിൽ ഉത്തമപാളയം താലൂക്കിൽ കമ്പം മുനിസിപ്പാലിറ്റിയിൽ 58 കുറങ്കുമായൻ സ്ട്രീറ്റിൽ കാശിമായൻ (69), കമ്പം മുനിസിപ്പാലിറ്റി വാർഡ് ഒന്ന് 53 കോമ്പുറോഡ് അർജുനൻ (42) എന്നിവരെയാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ആർ ബാബുവിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം നൽകിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു
ബൂത്ത് കെട്ടുന്നതിനെ ചൊല്ലി സിപിഎം-കോൺഗ്രസ് സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു