നാശം വിതച്ച് ഇടിമിന്നൽ, ആലപ്പുഴ ഈ വീട്ടിലെ അവസ്ഥ! മിന്നലടിച്ച് സ്വിച്ച് ബോർഡും ഫ്യൂസും പൊട്ടിത്തെറിച്ച് അപകടം

Published : Mar 29, 2024, 03:28 PM IST
നാശം വിതച്ച് ഇടിമിന്നൽ, ആലപ്പുഴ ഈ വീട്ടിലെ അവസ്ഥ! മിന്നലടിച്ച് സ്വിച്ച് ബോർഡും ഫ്യൂസും പൊട്ടിത്തെറിച്ച് അപകടം

Synopsis

സുരേന്ദ്രനും ഭാര്യ ഷൈലജയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വലിയ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് സുരേന്ദ്രനും ഷൈലജയും

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. പുന്നമട വാർഡ് കണ്ടത്തിൽ പി സുരേന്ദ്രന്‍റെ വീട്ടിലാണ് കഴിഞ്ഞ രാത്രി ഉണ്ടായ ഇടിമിന്നൽ നാശം വിതച്ചത്. മിന്നലേറ്റ വീട്ടിലെ വയറിങ് പൂർണമായും കത്തി നശിച്ചു. സ്വിച്ച് ബോർഡുകളും ഫ്യൂസും പൊട്ടിത്തെറിച്ചു. വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.

ഇന്ത്യക്കാരടക്കം വിദേശികൾക്കെല്ലാം തിരിച്ചടി; ജോലിക്കും പഠിക്കാനമായി എത്തുന്നവരുടെ എണ്ണം കുറക്കുമെന്ന് കാനഡ

വീടിന്‍റെ ഭിത്തിയിലെ ചില ഭാഗങ്ങളിലും പൊട്ടൽ ഉണ്ടായിട്ടുണ്ട്. സുരേന്ദ്രനും ഭാര്യ ഷൈലജയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വലിയ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് സുരേന്ദ്രനും ഷൈലജയും. ഏകദേശം 2 ലക്ഷം രൂപ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. സംഭവത്തെ തുടർന്ന് കെ എസ് ഇ ബി അധികൃതർ വീട്ടിലെത്തി പരിശോധന നടത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്