കോഴിക്കോട് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു

Published : Oct 29, 2023, 08:32 PM IST
കോഴിക്കോട് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു

Synopsis

തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും.

കോഴിക്കോട്: കാരശ്ശേരി കറുത്തപറമ്പ് അങ്ങാടിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി രാജു (27) ആണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇയാള്‍ വാടകക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണത്. ഉടന്‍ മാമ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഗുരുതര പരിക്കിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീഴ്ചയില്‍ കഴുത്തിനും നട്ടെല്ലിനും പൊട്ടലുണ്ടായിരുന്നത് ആരോഗ്യനിലയെ സാരമായി ബാധിച്ചു. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും.


 നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി ഉംറ തീര്‍ഥാടക മരിച്ചു

റിയാദ്: ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി തീര്‍ഥാടക മരിച്ചു. 14 ദിവസം മുമ്പ് നാട്ടിലെ സ്വകാര്യ സംഘത്തോടൊപ്പം എത്തിയ കോഴിക്കോട് നാദാപുരം വളയം ചെറുമോത്ത് പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ആമിന (70) ആണ് മരിച്ചത്. 

മദീനയില്‍നിന്ന് ബുറൈദ വഴി റിയാദ് വിമാനത്താവളത്തിേലക്ക് സഞ്ചരിക്കവേ ബസില്‍ വെച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ജിദ്ദയില്‍ നിന്നും നാട്ടിലേക്കുള്ള യാത്ര സാധിക്കാതിരുന്നതിനാല്‍ മദീന സന്ദര്‍ശനം കഴിഞ്ഞ് റിയാദിലേക്ക് ഉംറ സംഘത്തിന്റെ ബസില്‍ യാത്ര ചെയ്യവേ ബുറൈദയിലെത്തിയപ്പോഴായിരുന്നു ശാരീരിക പ്രശ്‌നമുണ്ടായത്. ബുറൈദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മക്കള്‍ ഇസ്മായില്‍, ലത്തീഫ്, ഹാരിസ് (ഖത്തര്‍). സഹോദരങ്ങള്‍: അഹമ്മദ്, അബൂബക്കര്‍. മക്കളായ ഇസ്മായില്‍, സാറ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബുറൈദയില്‍ ഖബറടക്കുന്നതിനായി കെ.എം.സി.സി ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ രംഗത്തുണ്ട്.

'കളമശ്ശേരിയിലേത് ദൗർഭാഗ്യകരമായ സംഭവം, പ്രത്യേക സംഘം അന്വേഷിക്കും,മാധ്യമങ്ങളുടെ ജാഗ്രതക്ക് നന്ദി'; മുഖ്യമന്ത്രി 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില