ശക്തമായ മഴ, ഓറഞ്ച് അലർട്ട്, ദുരിതാശ്വാസ പ്രവർത്തനം; ഭാഗിക അവധി പ്രഖ്യാപിച്ച് വയനാട് ജില്ലാ കളക്ടർ

Published : Jul 25, 2023, 05:29 PM ISTUpdated : Jul 26, 2023, 12:23 AM IST
ശക്തമായ മഴ, ഓറഞ്ച് അലർട്ട്, ദുരിതാശ്വാസ പ്രവർത്തനം; ഭാഗിക അവധി പ്രഖ്യാപിച്ച് വയനാട് ജില്ലാ കളക്ടർ

Synopsis

വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

വയനാട്: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രണേറ്റീവ് സ്‌കൂള്‍, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി, കോട്ടനാട് യു.പി സ്‌കൂള്‍, വെങ്ങപ്പള്ളി ആര്‍.സി എല്‍.പി സ്‌കൂള്‍, മാനന്തവാടി താലൂക്കിലെ അമൃദ വിദ്യാലയം, ചിറക്കൊല്ലി പൂര്‍ണിമ ക്ലബ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്ത് മഴ തുടരുന്നതിനാല്‍ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരാള്‍ കൂടി മരിച്ചു. കണ്ണൂർ പട്ടുവത്ത് തോട്ടിൽ വീണ് വയോധികയാണ് മരിച്ചത്. തിരുവനന്തപുരം തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി. കോഴിക്കോട് ബാലുശേരിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനെ കണ്ടെത്താനായില്ല. പാലക്കാട് ചളവറയില്‍ മിന്നല്‍ ചുഴലിയില്‍ പതിനാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

തിരുവനന്തപുരത്ത് കഠിനംകുളം മരിയനാട് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികള്‍ക്ക് സാരമായി പരിക്കേറ്റു. എട്ട് പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു. വടക്കന്‍ കേരളത്തിലാണ് വ്യാപകമായി മഴ തുടരുന്നത്. മിക്ക ജില്ലകളിലും കാലവര്‍ഷ കെടുതി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ബാലുശേരി ആറാളക്കലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 20 കാരനായി തെരച്ചില്‍ തുടരുകയാണ്.ജില്ലയില്‍ കനത്ത മഴയില്‍ 36 വീടുകള്‍ മൂന്ന് ദിവസത്തിനിടെ തകര്‍ന്നു. കോടഞ്ചേരി വില്ലേജില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 20 കുടുംബ ങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.മുക്കം കറുത്തപറമ്പില്‍ പെട്രോള്‍ പമ്പിനായി കുന്നിടിച്ചത് അപകട ഭീഷണി ഉയര്‍ത്തി. ശക്തമായ മഴയില്‍ പമ്പിനായി കെട്ടിയ സംരക്ഷണ ഭിക്തി ഉള്‍പ്പെടെ തകര്‍ന്നു.ഫയര്‍ഫഴ്സും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് ചളവറ പാലാട്ടു പടിയില്‍ ഇന്നലെ രാത്രിയോടെയാണ് മിന്നല്‍ ചുഴലി രൂപപ്പെട്ടത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. പതിനാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതി ലൈനില്‍ മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. കുഴല്‍ മന്ദത്ത് രാത്രി വീടിന് മുകളില്‍ മരം വീണു. നാലംഗ കുടുംബം വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. കണ്ണൂര്‍ ചക്കരക്കല്ലില്‍ വീട് തകര്‍ന്നു. കമ്മ്യൂണിറ്റി ഹാളിന് സമീപം എ. അജിതയുടെ വീടാണ് കന്നത്ത മഴയില്‍ നിലംപൊത്തിയത്.

വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണെങ്കിലും മഴ കുറഞ്ഞിട്ടുണ്ട്. വൈത്തിരി , മേപ്പാടി വില്ലേജുകളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.എഴുതോളം പേരെ ക്യാമ്പിലേക്ക് മാറ്റി. ജില്ലയില്‍ എന്‍ഡിആര്‍ഫ് ക്യാമ്പ് ചെയ്യുന്നുണ്ട്.മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ ചുറ്റുമതിൽ വീണ് രണ്ട് ആംബുലൻസുകൾ തകർന്നു. രാവിലെ 8 മണിയോടെയാണ് സംഭവം.മതിൽ അപകടത്തിലാണെന്ന് അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടു. കനത്ത മഴയില്‍ എറണാകുളം പറവൂരിലെ മുൻ സബ്ട്രഷറി കെട്ടിടം തകർന്നു വീണു. ശോച്യാവസ്ഥയിലായ കെട്ടിടത്തിൽ നിന്ന് ട്രഷറിയുടെ പ്രവർത്തനം രണ്ടാഴ്ച്ച മുമ്പ് നായരമ്പലത്തേക്ക് മാറ്റിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്