'സ്ലാബില്ല, റോഡിൽ ചതിക്കുഴി'; ഓടയിൽ വീണ് വയോധികന് പരിക്ക്, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Published : Aug 07, 2023, 06:06 PM ISTUpdated : Aug 07, 2023, 08:14 PM IST
'സ്ലാബില്ല, റോഡിൽ ചതിക്കുഴി'; ഓടയിൽ വീണ് വയോധികന് പരിക്ക്, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Synopsis

അഴീക്കോട് സ്വദേശി മൂസാകോയക്കാണ് ഓടയിൽ വീണ് ഗുരുതമായി പരിക്കേറ്റത്. മൂസാകോയക്ക് വാരിയെല്ലിനും തുടയെല്ലിനും പൊട്ടലുണ്ട്. (പ്രതീകാത്മക ചിത്രം)

കോഴിക്കോട്: സൗത്ത് ബീച്ച് റോഡിലെ സ്ലാബിടാത്ത ഓടയിൽ വീണ് 65 കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( റോഡ്സ് )  അന്വേഷണം നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവിട്ടു.

ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസ് സെപ്റ്റംബറിൽ പരിഗണിക്കും. അഴീക്കോട് സ്വദേശി മൂസാകോയക്കാണ് ഓടയിൽ വീണ് ഗുരുതമായി പരിക്കേറ്റത്. മൂസാകോയക്ക് വാരിയെല്ലിനും തുടയെല്ലിനും പൊട്ടലുണ്ട്. ആയിരക്കണക്കിന് ആളുകൾ ദിവസേന എത്തുന്ന സ്ഥലത്താണ് പകടം നടന്നത്. മൂന്നടി താഴ്ചയുള്ള ഓടയാണ് സ്ലാബില്ലാതെ അപകക്കെണിയായി ഉള്ളത്. ഇവിടെ ഒരു മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നില്ല.

മാസങ്ങൾക്ക് മുമ്പ് നിർമ്മാണം തുടങ്ങിയെങ്കിലും ഓടകൾ തുറന്നു കിടക്കുകയാണ്. പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റോ മതിയായ ലൈറ്റുകളോ ഉണ്ടായിരുന്നില്ല. വെളിച്ചക്കുറവുള്ള രാത്രിയാണ്  മൂസക്കോയ ഓടയിൽ വീണത്.  മഴ കാരണം ഓട നിർമ്മാണം മുടങ്ങിയെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ  വിശദീകരണം.

Read More :  സ്നേഹത്തോടെ ഭാര്യ നൽകിയിരുന്ന കോഫിയിൽ വിഷം, സംശയം തോന്നി ഭർത്താവ് സിസിടിവി വെച്ചു, സത്യമറിഞ്ഞ് ഞെട്ടി ! 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം