
കൊല്ലം: കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാൻ (50) ആണ് മരിച്ചത്. പുനലൂർ അടുക്കള മൂല വെഞ്ചേമ്പ് പാതയിൽ വട്ടമൺ റബ്ബർ തോട്ടത്തിലാണ് സംഭവം.
രാവിലെ പത്തുമണിയോടെയാണ് ഷാജഹാന്റെ മൃതദേഹം ജീപ്പിനുള്ളിൽ കണ്ടത്. വട്ടമൺ റബ്ബർ തോട്ടത്തിലൂടെ പോയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ജീപ്പ് ടെലഫോൺ പോസ്റ്റിൽ ഇടിച്ചു നിൽക്കുന്ന നിലയിലായിരുന്നു. വാഹനം ഓടിക്കൊണ്ടിരുന്നപ്പോൾ ഹൃദയാഘാതം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. മരണത്തിൽ അസ്വാഭാവിക ലക്ഷണങ്ങൾ ഒന്നുമില്ലെന്ന് പുനലൂർ പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.
ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞു; പൊലീസുകാരന് സസ്പെൻഷൻ
ഹരിപ്പാട് വെട്ടുവേനിയിൽ പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടുവേനി സജീവ് ഭവനത്തിൽ തങ്കമണി (63) ആണ് മരിച്ചത്. മൃതദേഹത്തിന് മുകളിൽ ഓടയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണ നിലയിലാണ് ഉള്ളത്. പ്രഭാത സവാരി നടത്തിയ ശേഷം തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഒരു കൈ മാത്രം പുറത്ത് കാണുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.
https://www.youtube.com/watch?v=Y7slC4-5R1c
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam