'ഒരു ഒഡീഷക്കാരൻ വരുന്നുണ്ട്, പൊക്കണം'; ഇന്‍റലിജൻസ് വിവരം, കോഴിക്കോട് കാത്തിരുന്നു, കിട്ടിയത് 7.3 കിലോ കഞ്ചാവ്

Published : Oct 08, 2024, 04:13 PM ISTUpdated : Oct 08, 2024, 04:16 PM IST
'ഒരു ഒഡീഷക്കാരൻ വരുന്നുണ്ട്, പൊക്കണം'; ഇന്‍റലിജൻസ് വിവരം, കോഴിക്കോട് കാത്തിരുന്നു, കിട്ടിയത് 7.3 കിലോ കഞ്ചാവ്

Synopsis

ഇന്‍റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഒഡീഷ സ്വദേശിയെ പിടികൂടിയത്. പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച  7.36 കിലോ  കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. 7.36 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്‌തു. ഒഡീഷ  ഗഞ്ചാം ജില്ലയിൽ ഗാമുണ്ടി വില്ലേജ് സ്വദേശിയായ സന്തോഷ് ഗൗഡ (36 ) യാണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിതിന്‍റെ  നേതൃത്വത്തിലുള്ള  സൈബർ സെല്ലിന്‍റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. 

സന്തോഷ് ഗൌഡയെ ചോദ്യം ചെയ്തുവരികയാണെന്നും ആർക്ക് വേണ്ടിയാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കം പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ വി.പി.ശിവദാസൻ, സന്ദീപ്.എൻ.എസ്, വിപിൻ.പി, രാഗേഷ്.ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുൽ റഹൂഫ്, ജിത്തു, വനിത സിവിൽ എക്സൈസ് ഓഫീസർ ലത മോൾ എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ പൊക്കിയത്.

അതിനിടെ ആലപ്പുഴയും എക്സൈസ് കഞ്ചാവ് പിടികൂടി. ആലപ്പുഴ കൈനകരി സ്വദേശി വിനീതിനെ (36)യാണ്  1.277 കിലോഗ്രാം കഞ്ചാവുമായിഅറസ്റ്റ് ചെയ്തത്.  ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. പ്രശാന്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ഇ.കെ.അനിൽ, സി.വി.വേണു, ഷിബു.പി.ബെഞ്ചമിൻ, വിജയകുമാർ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപീകൃഷ്ണൻ, വിപിൻ.വി.ബി, വർഗീസ് പയസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവറായ വർഗീസ്.എ.ജെ എന്നിവരും  സംഘത്തിൽ ഉണ്ടായിരുന്നു.

Read More :  ചതി അറിഞ്ഞത് വിദേശത്ത് പോകാൻ വസ്ത്രം വരെ പാക്ക് ചെയ്ത ശേഷം, ശരണ്യയുടെ ജീവനെടുത്ത വിസ തട്ടിപ്പ്; വേദനയോടെ നാട്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ മറക്കണ്ട! ശിവരാത്രിക്ക് ആലുവ മണപ്പുറത്തേക്ക് പോകും മുൻപ് പ്രധാന പാർക്കിംഗ് ക്രമീകരണങ്ങൾ അറിയാം
ഇതും കേരളത്തിൽ ആദ്യം! 900 ഗ്രാം തൂക്കം, കഴിക്കുന്നതെല്ലാം ഛർദിക്കും, വേണ്ടി വന്നത് 6 മണിക്കൂറെടുത്ത അതിസങ്കീ‍ർണ ശസ്ത്രക്രിയ; ഷിറ്റ്സുവിന് പുതുജീവൻ