അവധിക്കാലത്ത് സുരക്ഷ മുഖ്യം, പൂവാറിലെ ഉല്ലാസബോട്ടുകളിൽ മിന്നൽ പരിശോധന; വീഴ്ച കണ്ടെത്തിയ ബോട്ടുകൾക്ക് പിഴ

Published : Mar 31, 2024, 12:07 AM IST
അവധിക്കാലത്ത് സുരക്ഷ മുഖ്യം, പൂവാറിലെ ഉല്ലാസബോട്ടുകളിൽ മിന്നൽ പരിശോധന; വീഴ്ച കണ്ടെത്തിയ ബോട്ടുകൾക്ക് പിഴ

Synopsis

സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട്‌ മാത്രമേ സർവ്വീസ്‌ നടത്താവൂ എന്ന കർശന നിർദ്ദശം എല്ലാ ബോട്ടുടമകൾക്കും ജീവനക്കാർക്കും നൽകിയിട്ടുണ്ട്

തിരുവനന്തപുരം: കേരളാ മാരിടൈം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും പൂവാറിലെ ഉല്ലാസ ബോട്ടുകളിൽ മിന്നൽ പരിശോധന നടത്തി. മധ്യവേനലവധി ആരംഭിച്ചതിനെ തുടർന്ന് കുട്ടികൾ അടക്കമുള്ള സഞ്ചാരികളുടെ തിരക്ക്‌ ഉണ്ടാകാൻ സാധ്യതയുള്ളതിന്‍റെ അടിസ്ഥാനത്തിൽ ഉല്ലാസ ബോട്ടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇന്ന് നടന്ന പരിശോധനയിൽ വീഴ്ച കണ്ടെത്തിയ ബോട്ടുടമകൾക്കെതിരെ പിഴ ചുമത്തി. കേന്ദ്ര ഇൻലാന്‍റ വെസ്സൽസ്‌ ആക്റ്റ്‌ പ്രകാരമാണ്‌ തുറമുഖ അധികൃതർ പിഴ ചുമത്തിയത്‌.

ക്രിക്കറ്റ് കളി തടയാൻ ക്ഷേത്ര മൈതാനത്ത് ഭരണസമിതി കുഴികുത്തി; പക തീര്‍ക്കലെന്ന് യുവാക്കള്‍

ഐ വി സർവ്വേയർ നന്ദകുമാർ, അസിസ്റ്റന്റ്‌ അജിത്‌ കുമാർ, പൂവാർ പൊലീസ്‌ സ്റ്റേഷനിലെ സി പി ഒമാരായ വിനോദ്‌കുമാർ, ജോസഫ്‌ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട്‌ മാത്രമേ സർവ്വീസ്‌ നടത്താവൂ എന്ന കർശന നിർദ്ദശം എല്ലാ ബോട്ടുടമകൾക്കും ജീവനക്കാർക്കും നൽകിയതായും തുടർന്നും കർശന പരിശോധനകൾ ഉണ്ടാകുമെന്നും വിഴിഞ്ഞം തുറമുഖ പർസർ വിനുലാൽ, പൂവാർ എസ്‌ എച്ച്‌ ഒ ജയകുമാർ എന്നിവർ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ