കെഎസ്ആര്‍ടിസിയുടെ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ ആദ്യ മാസം വലിയ വിജയമായി. പെരിന്തല്‍മണ്ണ ഡിപ്പോ ഏറ്റവും കൂടുതല്‍ വനിതാ യാത്രക്കാരുമായി ഒന്നാമതെത്തി. ജില്ലയിലാകെ 9.11 ലക്ഷം വനിതകള്‍ പദ്ധതി പ്രയോജനപ്പെടുത്തി, 2.9 കോടി രൂപയുടെ 'സീറോ ടിക്കറ്റ്' വരുമാനം രേഖപ്പെടുത്തി.

മലപ്പുറം: കെഎസ്ആര്‍ടിസിയുടെ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ വലിയ വിജയമാകുന്നു. പദ്ധതിയുടെ ആദ്യ ഒരു മാസം പിന്നിടുമ്പോള്‍ മലപ്പുറം ജില്ലയിലെ കണക്കുകളില്‍ പെരിന്തല്‍മണ്ണ ഡിപ്പോയാണ് ഒന്നാമത്. ജൂണ്‍ 15 മുതല്‍ ജൂലൈ 14 വരെയുള്ള ഒരു മാസത്തെ കണക്കുകള്‍ പ്രകാരം 2,63,128 വനിതകളാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ മാത്രമല്ല, 'സീറോ ടിക്കറ്റ്' വഴിയുള്ള വരുമാനക്കണക്കിലും പെരിന്തല്‍മണ്ണയാണ് മുന്നില്‍. 89,09,363 രൂപയാണ് ഇവിടെ നിന്ന് ലഭിക്കേണ്ട തുക. ദീര്‍ഘദൂര ടൗണ്‍-ടു-ടൗണ്‍ സര്‍വീസുകള്‍ അധികമുള്ളതാണ് പെരിന്തല്‍മണ്ണ ഡിപ്പോയുടെ ഈ വലിയ നേട്ടത്തിന് കാരണം. ജില്ലയിലാകെ ഒരു മാസത്തിനുള്ളില്‍ 9.11 ലക്ഷം വനിതകളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. ഇതിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട ആകെ 'സീറോ ടിക്കറ്റ്' വരുമാനം 2.9 കോടി രൂപയാണ്.

വിവിധ ഡിപ്പോകളിലെ ഒരു മാസത്തെ കണക്കുകള്‍

* പെരിന്തല്‍മണ്ണ: 2,63,128 വനിതകള്‍ ്യു 89,09,363 രൂപ.

* പൊന്നാനി: 2,37,403 വനിതകള്‍ ്യു 62,67,728 രൂപ.

* മലപ്പുറം: 2,35,588 വനിതകള്‍ ്യു 81,24,557 രൂപ.

* നിലമ്പൂര്‍: 1,75,255 വനിതകള്‍ ്യു 57,02,107 രൂപ

യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് പൊന്നാനി ഡിപ്പോയാണെങ്കിലും, ടിക്കറ്റ് വരുമാനക്കണക്കില്‍ മലപ്പുറം ഡിപ്പോയാണ് രണ്ടാമത്. ദീര്‍ഘദൂര സര്‍വീസുകള്‍ കൂടുതല്‍ ഉള്ളയിടങ്ങളില്‍ വരുമാനക്കണക്കും വര്‍ദ്ധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.