'കെട്ടിറക്കാൻ ഇതല്ലാതെ വഴിയില്ല'; ആറന്മുളയിൽ മദ്യലഹരിയിൽ ഭാര്യയെ തല്ലിയ 56 കാരനെ കുളിപ്പിച്ച് എസ് ഐ- VIDEO

Published : May 02, 2024, 09:54 AM IST
'കെട്ടിറക്കാൻ ഇതല്ലാതെ വഴിയില്ല'; ആറന്മുളയിൽ മദ്യലഹരിയിൽ ഭാര്യയെ തല്ലിയ 56 കാരനെ കുളിപ്പിച്ച് എസ് ഐ- VIDEO

Synopsis

ബക്കറ്റിൽ വെള്ളം പിടിച്ച് കുളിക്കാൻ പറഞ്ഞെങ്കിലും ആൾക്ക് അനക്കമില്ല. ഒടുവിൽ എസ്ഐ തന്നെ വെള്ളം കോരി ഒഴിച്ച് മദ്യപിച്ച് ബോധമില്ലാതെ നിന്നയാളെ കുളിപ്പിച്ചു. ബോധം വന്നതോടെ  ജീപ്പില്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

അടൂർ: പത്തനംതിട്ടയിൽ മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ആറന്മുള പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം. ഭർത്താവ് മദ്യപിച്ചെത്തി വീട്ടിൽ അടിയുണ്ടാക്കുന്നു എന്ന് വിവരം കിട്ടയതിന്‍റെ അടിസ്ഥാനത്തിലാണ് ആറന്മുള പൊലീസ് സംഭവ സ്ഥലത്തെത്തിയത്. പ്രതിയെ പൊക്കാനെത്തിയ പൊലീസ് പക്ഷേ വലഞ്ഞു, മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ നിൽക്കുന്നയാളെ എങ്ങനെ കസ്റ്റഡിയിലെടുക്കും. ഒടുവിൽ പൊലീസ് തന്നെ ആളെ കുളിപ്പിച്ച് ലഹരി ഇറക്കി.

ഇലക്ഷൻ ഡ്യൂട്ടിക്കിടെ രാത്രിയാണ് ആറന്മുള പൊലീസിന് മദ്യലഹരിയിൽ ഒരാൾ വീട്ടിൽ തല്ലുണ്ടാക്കുന്ന വിവരം ലഭിച്ചത്. സ്ഥലത്തെത്തിയപ്പോൾ കണ്ടത് കുടിച്ച് വെളിവില്ലാതെ  ഭാര്യയെ തല്ലുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത 56 കാരനെയാണ്. ഉപദേശിച്ച് വിടാമെന്ന് കരുതിയപ്പോൾ ലഹരിയിലായിരുന്ന 56 കാരൻ പൊലീസിനെ വലച്ചു.  ഇതോടെ ഇയാളുടെ കെട്ടിറക്കാന്‍ എന്താണ് മാര്‍ഗമെന്നായി അന്വേഷണം. അങ്ങനെയാണ് കുളിപ്പിക്കാന്‍ തീരുമാനിച്ചത്. 

ഒടുവിൽ പൊലീസുകാർ ഇയാളെ പിടിച്ചു വലിച്ച് പൈപ്പിന്റെ ചുവട്ടില്‍ എത്തിച്ചു. ബക്കറ്റിൽ വെള്ളം പിടിച്ച് കുളിക്കാൻ പറഞ്ഞെങ്കിലും ആൾക്ക് അനക്കമില്ല. ഒടുവിൽ എസ്ഐ തന്നെ വെള്ളം കോരി ഒഴിച്ച് മദ്യപിച്ച് ബോധമില്ലാതെ നിന്നയാളെ കുളിപ്പിച്ചു. ബോധം വന്നതോടെ  ജീപ്പില്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മദ്യപിച്ച് ശല്യമുണ്ടാക്കിയതിനും ഭാര്യയെ തല്ലിയതിനും വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. പിന്നീട് ഉപദേശിച്ച് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

വീഡിയോ കാണാം

Read More : ഭാര്യയുടെ ചികിത്സയ്ക്ക് തലസ്ഥാനത്ത് പോയി, തിരിച്ചെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല, വൻ മോഷണം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു