വിനീത് ശ്രീനിവാസന്റെ സംഗീതനിശക്കിടെ ലാത്തിച്ചാര്‍ജ്; സംഭവം നിശാഗന്ധിയിലെ പരിപാടിക്കിടെ, യുവാക്കൾ ചിതറിയോടി

Published : Sep 10, 2025, 03:09 PM IST
kerala police lathi charge

Synopsis

നിശാഗന്ധിയിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ പൊലീസ് ലാത്തിച്ചാര്‍ജ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിശാഗന്ധിയിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. ഒരു കൂട്ടം യുവാക്കൾ നൃത്തം ചെയ്യുന്നതിനിടെ പെൺകുട്ടികളെ ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇത് തടയാന് ശ്രമിച്ച പൊലീസിനെ യുവാക്കൾ കയ്യേറ്റം ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. യുവാക്കളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശുകയായിരുന്നു. യുവാക്കൾ ചിതറിയോടി. സംസ്ഥാനത്ത് പൊലീസ് മര്‍ദനത്തിനിടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ വരുന്നതിനിടെയാണ് ലാത്തിച്ചാര്‍ജിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു