പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 10, 2025, 02:29 PM IST
Nayana

Synopsis

ഇന്ന് ബന്ധുവിൻ്റെ വിവാഹം ആണെന്നതിനാൽ പുതിയ വസ്ത്രം ഉൾപ്പടെ വാങ്ങി ഒരുക്കത്തിലായിരുന്നെന്നും വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.

തിരുവനന്തപുരം: പാറശ്ശാല പെരുവിള പുല്ലൂർക്കോണത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലിനു രാജ് – ജതിജാ ദമ്പതികളുടെ മകളായ പാറശാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി നയന (17) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം മുറിയിൽ കതകടച്ചു കിടന്നതാണ്. രാവിലെ മുറിയിൽ അനക്കമൊന്നും കാണാത്തതിനാൽ വീട്ടുകാർ വാതിൽ കൊട്ടി വിളിച്ചെങ്കിലും തുറന്നില്ല. 

പിന്നാലെ വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഇന്ന് ബന്ധുവിൻ്റെ വിവാഹം ആണെന്നതിനാൽ പുതിയ വസ്ത്രം ഉൾപ്പടെ വാങ്ങി ഒരുക്കത്തിലായിരുന്നെന്നും വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. വിരലടയാള വിദഗ്ദരടക്കം പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പാറശാല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യയെക്കുറിച്ച് ചിന്തകളുണ്ടാകുമ്പോൾ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെൽപ്പ്‌ ലൈൻ: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ