'സാബിർ സൂപ്പറാണ്'; ഡ്യൂട്ടിക്കിടയിലും കുഞ്ഞിന് കാവലായി പൊലീസുകാരൻ; കാര്യവട്ടം സ്റ്റേഡിയത്തിന് പുറത്തെ ദൃശ്യങ്ങൾ വൈറൽ

Published : Sep 28, 2026, 08:07 PM IST
sabir viral police officer karyavattom stadium

Synopsis

കാര്യവട്ടം സ്റ്റേഡിയത്തിന് സമീപമുള്ള റോഡിന്‍റെ ഒരുവശത്ത് ഇന്ത്യയുടെ നീലക്കുപ്പായവും കച്ചവടസാധനങ്ങളും വിൽക്കുന്ന തിരക്കിലാണ് ഒരു അമ്മ. കച്ചവടം നടക്കുന്ന സ്ഥലത്ത് വെയിലായതുകൊണ്ട്, കുഞ്ഞ് അസ്ഥ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ അമ്മ കുഞ്ഞിനെ സുരക്ഷിതമായി അടുത്തുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: തിരക്കുപിടിച്ച ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലും ഒരു പിതാവിന്‍റെ കരുതൽ നൽകിയ പൊലീസുകാരനാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഡ്യൂട്ടിക്കെത്തിയ സിവിൽ പൊലീസ് ഓഫീസറായ ആർ. സാബിർ എന്ന പൊലീസുകാരനാണ് താരം.

കാര്യവട്ടം സ്റ്റേഡിയത്തിന് സമീപമുള്ള റോഡിന്‍റെ ഒരുവശത്ത് ഇന്ത്യയുടെ നീലക്കുപ്പായവും കച്ചവടസാധനങ്ങളും വിൽക്കുന്ന തിരക്കിലാണ് ഒരു അമ്മ. കച്ചവടം നടക്കുന്ന സ്ഥലത്ത് വെയിലായതുകൊണ്ട്, കുഞ്ഞ് അസ്ഥ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ അമ്മ കുഞ്ഞിനെ സുരക്ഷിതമായി അടുത്തുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കുകയായിരുന്നു. കുട്ടി റോഡിലേക്കിറങ്ങാതിരിക്കാനും അമ്മ തിരികെ വരുന്നതുവരെ ആശ്വാസത്തിനുമായി ആ ഉദ്യോഗസ്ഥൻ ഒരു എളുപ്പവഴി കണ്ടെത്തി. തന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്ത് അതിൽ കാർട്ടൂൺ വെച്ച് കുട്ടിയുടെ കയ്യിലേക്ക് നൽകി. ഫോണിലെ കാർട്ടൂൺ കാഴ്ചകളിൽ മുഴുകി ഒരു ഭയവുമില്ലാതെ ആ ഉദ്യോഗസ്ഥന്‍റെ അരികിൽത്തന്നെ കുട്ടി ശാന്തനായി ഇരുന്നു. ഉദ്യോഗസ്ഥനും തന്‍റെ ഡ്യൂട്ടി തുടർന്നു. കാര്യവട്ടത്ത് നിന്നും മാധ്യമ പ്രവർത്തകൻ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ച ദൃശ്യം ഇതിനോടകം വൈറലായി.

കടമകൾക്കപ്പുറം മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന കേരള പൊലീസിന്‍റെ മുഖം വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസറായ ആർ. സാബിർ എന്ന ഉദ്യോഗസ്ഥനാണ് ഈ സ്നേഹക്കരുതലിലൂടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. ഡ്യൂട്ടിക്കിടയിലും കാവലാളായി മാറിയ സാബിറിന് വലിയ അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 'സാബിർ സൂപ്പറാണ് ' എന്ന പേരിൽ നിരവധിപേരാണ് ഈ ദൃശ്യം പങ്കുവെക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവല്ലയിൽ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി തുടർച്ചയായി മോഷണം; സേലം സ്വദേശി മുത്തുച്ചാമി പോലീസിന്റെ കസ്റ്റഡിയിൽ
തലസ്ഥാനത്തെ ഗവ. കണ്ണാശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സെപ്തംബര്‍ 30ന്; മേയർ ഉദ്ഘാടനം ചെയ്യും, പാമ്പുകളെ പിടിക്കാൻ വാവ സുരേഷ്