ചൊവ്വര സ്വദേശികളായ ഓട്ടോ ഡ്രൈവർമാരായ ഷിബു, സ്വരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ട്രിപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ഇരുമ്പുവടി കൊണ്ട് ഇയാൾ ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം: ട്രിപ്പ് വിളിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർമാരെ മർദിച്ച യുവാവ് അറസ്റ്റിൽ. ചൊവ്വര ഓട്ടോ സ്റ്റാൻഡിൽ നടന്ന സംഭവത്തിൽ കരയടിവിള സ്വദേശി ജിജിൻ(27)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്‌റ്റ് ചെയ്തത്. വധശ്രമകേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ ഇയാൾ ‌സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വര സ്വദേശികളായ ഓട്ടോ ഡ്രൈവർമാരായ ഷിബു, സ്വരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ട്രിപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ഇരുമ്പുവടി കൊണ്ട് ഇയാൾ ആക്രമിക്കുകയായിരുന്നു. ഷിബുവിന് തലയ്ക്കാണ് പരിക്ക്. പിടിച്ചു മാറ്റാനെത്തിയ സ്വരാജിന് കൈയ്ക്കുമാണ് പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.