
ആയൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച 17കാരിയുടെ ജീവൻ രക്ഷിച്ച് പൊലീസുകാർ. ആയൂർ സ്വദേശിനിയായ പെൺകുട്ടിയെ ആണ് ചടയമംഗലം സ്റ്റേഷനിലെ എസ്.ഐ മനോജും ഹോം ഗാർഡ് ജ്യോതിയും ചേർന്ന് രക്ഷപ്പെടുത്തിയത്. തൂങ്ങി മരിക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആയ കുട്ടിക്ക് 7 മിനിറ്റോളം സിപിആർ നൽകിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടിലുണ്ടായ വഴക്കായിരുന്നു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണം
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam