കനത്തമഴയിൽ അപകടം, നിമിഷ നേരത്തിൽ വീട് ഇടിഞ്ഞുവീണു; ആദ്യം അടുക്കള തകർന്നത് 'ഭാഗ്യമായി', ജീവൻ രക്ഷപ്പെട്ടു

Published : Oct 01, 2023, 08:01 PM IST
കനത്തമഴയിൽ അപകടം, നിമിഷ നേരത്തിൽ വീട് ഇടിഞ്ഞുവീണു; ആദ്യം അടുക്കള തകർന്നത് 'ഭാഗ്യമായി', ജീവൻ രക്ഷപ്പെട്ടു

Synopsis

ആദ്യം അടുക്കള ഭാഗം തകർന്നതാണ് വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളുടെയും സുമേഷിന്‍റെയും ഭാര്യയുടെയും ജീവൻ രക്ഷപ്പെടാൻ കാരണമായത്

കാഞ്ചിയാർ: ശക്തമായ മഴയെ തുടർന്ന് ഇടുക്കി കാഞ്ചിയാർ കോഴിമലയിൽ വീട് തകർന്നു വീണ് അപകടം. കോഴിമല കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീടാണ് ഇടിഞ്ഞു വീണത്. സംഭവം നടക്കുന്ന സമയത്ത് സുമേഷും ഭാര്യ ആതിരയും, ഒന്നര വയസും മൂന്നര വയസും പ്രായമായ കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇവർ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ആദ്യം അടുക്കള ഭാഗം തകർന്നതാണ് വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളുടെയും സുമേഷിന്‍റെയും ഭാര്യയുടെയും ജീവൻ രക്ഷപ്പെടാൻ കാരണമായത്. അടുക്കള തക‍ർന്നുവീണതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഉടൻതന്നെ വീട് പൂർണമായും തകർന്നു വീഴുകയും ചെയ്തു.

ഒക്ടോബറിൽ മഴ തകർക്കും, കാലാവസ്ഥ പ്രവചനത്തിൽ കേരളത്തിന് പ്രതീക്ഷ! കാലവർഷത്തിലെ 34% നിരാശ തുലാവർഷം തീർക്കും

അതേസമയം സംസ്ഥാനത്താകെ കനത്ത മഴ തുടരുകയാണ്. 8 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് ഉള്ളത്. നാളെയോടെ മഴക്ക് ശമനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ  മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
01.10.2023: പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02.10.2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രതാ നിർദ്ദേശം
കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിക്കാൻ  സാധ്യതയുള്ള മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു