ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗർ അണക്കെട്ട് ഷട്ടർ ഇനിയും ഉയർത്തും

Published : Jul 27, 2025, 10:35 AM IST
kerala rains

Synopsis

പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി

കൽപ്പറ്റ : വ്യഷ്ടിപ്രദേശത്ത് അടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2 , 3 ഷട്ടറുകൾ 75 സെൻറീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഷട്ടറുകൾ 85 സെൻറീമീറ്ററായി ഉയർത്താനാണ് തീരുമാനമെന്ന് എക്സി. എൻജിനീയർ അറിയിച്ചു. പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും  താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

മഴ ശക്തമായ വയനാട് സുൽത്താൻ ബത്തേരി പനമരം റോഡിൽ മരം വീണ് ഗതാഗതം നിലച്ചിരിക്കുകയാണ്. ബീനാച്ചിക്ക് സമീപമാണ് റോഡിന് കുറുകെ മരം വീണത്. ഇതുവഴിയുളള ഗതാഗതം തടസപ്പെട്ടു.

കക്കയം ഡാമിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിനേക്കാൾ മുകളിൽ

കോഴിക്കോട്  കുറ്റ്യാടി കക്കയം ഡാമിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിനേക്കാൾ മുകളിലാണ്. ഷട്ടറുകളിലൂടെ കൂടുതൽ ജലം ഒഴുക്കിവിടുകയാണ്. നദീ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് 

ഇന്ന് വയനാടിനൊപ്പം പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ദുരന്ത നിവാരണ വിഭാഗം എന്തെങ്കിലും മുന്നറിയിപ്പ് നൽകിയാൽ കാത്തിരിക്കാതെ ആളുകളെ മാറ്റിതാമസിപ്പിക്കണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. കേരളത്തിൽ കഴിഞ്ഞ മെയ് മാസം മുതൽ അയ്യായിരത്തിലേറെ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലയിൽ തുടർച്ചയായ മഴ പെയ്യുന്ന സാഹചര്യത്തിൽ മാറ്റിപ്പാർപ്പിക്കൽ നടത്തിയിട്ടുണ്ട്. മഴയോടൊപ്പം 70 - 80 കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റ് കൂടിയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴുന്ന സ്ഥിതിയുണ്ട്. ഒരു കോടി രൂപ വരെ അടിയന്തര ഘട്ടങ്ങളിൽ ചെലവഴിക്കാനായി ജില്ലകൾക്ക് നൽകി. നഷ്ടപരിഹാരം കൃത്യമായി കണക്കെടുത്ത് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.  

 

 

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ